ഐഐഐടി കോട്ടയം എട്ടാം ബിരുദദാനച്ചടങ്ങ് ഒക്ടോബർ 3ന്; ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ മുഖ്യാതിഥി
കോട്ടയം: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി (ഐഐഐടി) കോട്ടയത്തിന്റെ എട്ടാമത് ബിരുദദാനച്ചടങ്ങ് ഒക്ടോബർ 3ന് (ശനി) വലവൂരിലെ ഇൻസ്റ്റിറ്റ്യൂട്ട് ക്യാംപസിൽ നടക്കും. കേരള ഗവർണർ ശ്രീ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ മുഖ്യാതിഥിയായി പങ്കെടുക്കും. അദ്ദേഹം ബിരുദദാന പ്രസംഗം നടത്തും. ബോർഡ് ഓഫ് ഗവർണേഴ്സ് ചെയർപേഴ്സൺ ഡോ. വിജയലക്ഷ്മി ദേശ്മനെ അധ്യക്ഷത വഹിക്കും. 386 ബി.ടെക് വിദ്യാർഥികൾക്കാണ് ഇത്തവണ ബിരുദം നൽകുന്നത്. ഇതിൽ 41 പേർ ബി.ടെക് ഓണേഴ്സ് ബിരുദം നേടും. 84 എം.ടെക് വിദ്യാർഥികളും 8…
