പാലായിലെ കോവിഡ് ചരിത്രം; ആറു വർഷം പിന്നിടുമ്പോൾ ഓർമ്മകളുണർത്തി ളാലം ക്ഷേത്ര കവാടത്തിലെ കോവിഡ് സ്മാരകം
പാലാ: ലോകത്തെ നടുക്കിയ കോവിഡ്-19 മഹാമാരിയുടെ ഓർമ്മകൾക്ക് ആറു വർഷം പിന്നിടുമ്പോൾ, ആ ദുരിതകാലത്തെ ചരിത്രമായി രേഖപ്പെടുത്തി പാലാ ളാലം അമ്പലപ്പുറത്ത്കാവ് ശ്രീ ഭഗവതി ക്ഷേത്രത്തിന്റെ കവാടത്തിൽ സ്ഥാപിച്ചിരിക്കുന്ന കോവിഡ് സ്മാരകം വീണ്ടും ശ്രദ്ധ നേടുകയാണ്. ലോകത്തെ മുഴുവൻ നിശ്ചലമാക്കിയ കോവിഡ് മഹാമാരിയിൽ ജീവൻ നഷ്ടമായവരുടെ സ്മരണയ്ക്കും, കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ മുന്നിൽ നിന്ന് പോരാടിയ ആരോഗ്യപ്രവർത്തകർ, പൊലീസ്, അഗ്നിരക്ഷാസേന, ശുചീകരണ തൊഴിലാളികൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, സന്നദ്ധ പ്രവർത്തകർ എന്നിവരുടെ സേവനങ്ങളെ ആദരിക്കാനുമാണ് ഈ സ്മാരകം…



