ഫ്രണ്ട്സ് ഓഫ് മരിയസദനത്തിന്റെ അനുമോദനത്തോടെ ലോകകപ്പ് വേദിയിലേക്ക് സൂരജ് ബിജു
പാലാ: FIH Para Hockey World Cup Belgium–Netherlands 2026-ൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന ഇന്ത്യൻ ടീമിലേക്ക് കേരളത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട പാലാ മരിയസദനത്തിലെ Lisieux Sadanam വിദ്യാർത്ഥി സൂരജ് ബിജുവിന് അനുമോദനം നൽകി. 2026 ഫെബ്രുവരിയിൽ കേരള പാരാ ഹോക്കി ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട സൂരജ്, ഹരിയാനയിൽ നടന്ന ദേശീയ മത്സരത്തിലും തുടർന്ന് ഫരിദാബാദ്, ഗ്വാളിയോർ എന്നിവിടങ്ങളിലായി നടന്ന ആറോളം ദേശീയ പരിശീലന ക്യാമ്പുകളിലും മികച്ച പ്രകടനം കാഴ്ചവെച്ചാണ് ഇന്ത്യൻ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. ഓഗസ്റ്റ് 9-ന് ഫരിദാബാദിലെ ദേശീയ…
