ഇഎസ്എ വിജ്ഞാപനം തിരുത്തണം: കേരള കോൺഗ്രസ് (എം) കോട്ടയം ജില്ലാ കമ്മിറ്റി
കോട്ടയം: പശ്ചിമഘട്ട പരിസ്ഥിതിലോല മേഖല (ഇഎസ്എ) സംബന്ധിച്ച വിജ്ഞാപനം തിരുത്തണമെന്നും, കേരളത്തിലെ ഇഎസ്എ വനഭൂമിയിൽ മാത്രമായി പരിമിതപ്പെടുത്തണമെന്നും കേരള കോൺഗ്രസ് (എം) കോട്ടയം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. കേരളത്തിൽ 131 വില്ലേജുകളിലായി ഏഴാമതും വിജ്ഞാപനം ചെയ്തിരിക്കുന്ന ഇഎസ്എ സംബന്ധിച്ച തിരുത്തലുകൾ സമർപ്പിക്കാനുള്ള കാലാവധി സെപ്റ്റംബർ 25ന് അവസാനിക്കാനിരിക്കെ സംസ്ഥാന സർക്കാർ സ്വീകരിക്കുന്ന സമീപനം ആശാവഹമല്ലെന്ന് ജില്ലാ കമ്മിറ്റി കുറ്റപ്പെടുത്തി. ഉമ്മൻ കമ്മിറ്റി റിപ്പോർട്ടിൽ 9107 ചതുരശ്ര കിലോമീറ്റർ 123 വില്ലേജുകളിലായി ഉൾപ്പെടുന്നതായി തെറ്റായ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നിലവിലെ…
