തീക്കോയി ഇല്ലിക്കുന്ന് തൂക്കുപാലം തകർന്നു! ഒഴുകിപ്പോയി
തീക്കോയി; തീക്കോയി- തലനാട് ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ചരിത്രപ്രസിദ്ധമായ ഇല്ലിക്കുന്ന് തൂക്കുപാലം ഉരുൾ വെള്ളത്തിൽ പൂർണമായും തകർന്നു ഇതോടെ തലനാട് ഗ്രാമപഞ്ചായത്തിലെ നാലാം വാർഡിലെ അൻപതോളം കുടുംബങ്ങൾ കടുത്ത യാത്രാദുരിതത്തിലായി. നൂറ് വർഷത്തെ പഴക്കമുള്ള ഈ തൂക്കുപാലം പ്രദേശവാസികളുടെ പ്രധാന ആശ്രയമായിരുന്നു. വിവിധ ആവശ്യങ്ങൾക്കായി അടുക്കം ഭാഗത്തേക്ക് പോകാൻ നാട്ടുകാർ കൂടുതലായും ഉപയോഗിച്ചിരുന്നത് ഈ പാലം വഴിയായിരുന്നു. പാലം തകർന്നതോടെ പ്രദേശവാസികൾക്ക് ഇപ്പോൾ കിലോമീറ്ററുകൾ ചുറ്റി സഞ്ചരിക്കേണ്ട അവസ്ഥയാണ്.
