പാലാ അൺ എയ്ഡഡ് കോളേജ് എംപ്ലോയീസ് സർവീസ് സഹകരണ സംഘത്തിന്റെ പ്രസിഡന്റായി റോയി ജോർജ് അരയത്തിനാൽ
രാമപുരം: പാലാ അൺ എയ്ഡഡ് കോളേജ് എംപ്ലോയീസ് സർവീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ പ്രസിഡന്റായി മാർ ആഗസ്റ്റിനോസ് കോളേജ് രാമപുരത്തെ അസിസ്റ്റന്റ് പ്രൊഫസർ റോയി ജോർജ് അരയത്തിനാൽ തെരഞ്ഞെടുക്കപ്പെട്ടു. താര മാത്യു മുത്തശ്ശേരീൽ വൈസ് പ്രസിഡന്റായും മീര എലിസബത്ത് അഗസ്റ്റിൻ കോലത്ത് സെക്രട്ടറിയായും ചുമതലയേറ്റു. സ്വാശ്രയ കോളേജ് മേഖലയുമായി ബന്ധപ്പെട്ട് കേരളത്തിൽ ആദ്യമായി രൂപീകരിച്ച സഹകരണ സംഘമാണിത്. രാമപുരം മാർ ആഗസ്റ്റിനോസ് കോളേജ് ആസ്ഥാനമായി പ്രവർത്തനമാരംഭിച്ച സംഘത്തിൽ സ്വാശ്രയ കോളേജുകളിൽ ജോലി ചെയ്യുന്ന ജീവനക്കാരാണ് അംഗങ്ങൾ. ഭരണസമിതി അംഗങ്ങൾ:…
