19-കാരന് മദ്യം നൽകിയ മൂന്ന് ബാറുകളുടെ ലൈസൻസ് സസ്പെൻഡ് ചെയ്തത് ഉചിതമായ നടപടി: കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി
(916)
1 Gram
(916)
8 Gram
1 Gram
എക്സൈസ് മന്ത്രിക്കും സർക്കാരിനും അഭിനന്ദനങ്ങളുമായി കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി സംസ്ഥാന കമ്മിറ്റി
പാലാ: 19-കാരന് മദ്യം നൽകിയ മൂന്ന് ബാറുകളുടെ ലൈസൻസ് സസ്പെൻഡ് ചെയ്ത സർക്കാർ നടപടി ഉചിതവും മാതൃകാപരവുമാണെന്ന് കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി സംസ്ഥാന കമ്മിറ്റി. നടപടി സ്വീകരിച്ച എക്സൈസ് മന്ത്രിയെയും സർക്കാരിനെയും കമ്മിറ്റി അഭിനന്ദിച്ചു.
കുട്ടികൾക്ക് മദ്യം നൽകുന്ന മദ്യശാലകൾക്കെതിരെ സർക്കാർ കാണിച്ച ചടുലതയും ദൃഢനിശ്ചയവും മാതൃകാപരമാണ്. ഇത്തരം നടപടികൾ പൊതുജനങ്ങൾക്ക് നിയമവ്യവസ്ഥയിലുള്ള വിശ്വാസം വർധിപ്പിക്കും. സമാനമായ നിയമലംഘനങ്ങൾ നടത്തുന്ന മറ്റ് സ്ഥാപനങ്ങൾക്കെതിരെയും മുഖം നോക്കാതെ ഇതേ മാതൃകയിൽ നടപടി സ്വീകരിക്കണമെന്ന് കമ്മിറ്റി ആവശ്യപ്പെട്ടു.
പ്രതികളുടെ സാമ്പത്തിക ഭദ്രതയുടെയോ സ്വാധീനങ്ങളുടെയോ പേരിൽ നിയമനടപടികളിൽ പഴുതുകളുണ്ടാകാതെ ശ്രദ്ധിക്കേണ്ടത് എക്സൈസ്, പോലീസ്, വാഹന വകുപ്പുകളുടെ ഉത്തരവാദിത്വമാണെന്നും കമ്മിറ്റി ചൂണ്ടിക്കാട്ടി. ഇക്കാര്യത്തിൽ വീഴ്ചയുണ്ടായാൽ ബന്ധപ്പെട്ട വകുപ്പുകളുടെ വിശ്വാസ്യത നഷ്ടപ്പെടുകയും കുറ്റകൃത്യങ്ങൾ ആവർത്തിക്കപ്പെടുകയും ചെയ്യുമെന്ന് മുന്നറിയിപ്പ് നൽകി.
അതേസമയം, ഓപ്പറേഷൻ തൂഫാൻ പദ്ധതി തട്ടിപ്പാണെന്ന മുൻ പോലീസ് ഉദ്യോഗസ്ഥ ആർ. ശ്രീലേഖയുടെ പ്രതികരണം അനവസരത്തിലുള്ളതാണെന്ന് സമിതി വിമർശിച്ചു. അധികാരമോ മേൽക്കോയ്മയോ നഷ്ടപ്പെട്ടതിൽ നിന്നുണ്ടാകുന്ന ജൽപ്പനങ്ങളാണ് ഇത്തരം പ്രതികരണങ്ങളെന്നും സമിതി അഭിപ്രായപ്പെട്ടു. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരായ ആരോപണവും തിരിച്ചടിയാകുന്ന തരത്തിൽ “ബൂമറാങ്” പോലെ തിരിച്ചുവരികയാണെന്നും കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി സംസ്ഥാന കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു.
കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി സംസ്ഥാന സെക്രട്ടറി, വക്താവ് പ്രസാദ് കുരുവിളയാണ് പ്രസ്താവനയിൽ ഇക്കാര്യം അറിയിച്ചത്.
Latest News
