കളിയിലൂടെയും സാങ്കേതികവിദ്യയിലൂടെയും പഠനം; കുട്ടികളുടെ സർഗാത്മകത വളർത്താൻ ഡിജിറ്റൽ സ്ക്വയർ
(916)
1 Gram
(916)
8 Gram
1 Gram
മേലുകാവ്: കുട്ടികളുടെ സർഗാത്മകതയും സ്വയംപഠനശേഷിയും പ്രശ്നപരിഹാര ശേഷിയും വികസിപ്പിക്കുന്നതിനായി മേലുകാവ് സി.എം.എസ്. ഹയർ സെക്കന്ററി സ്കൂളിൽ ഡിജിറ്റൽ സ്ക്വയർ പ്രവർത്തനമാരംഭിച്ചു. കളികളിലൂടെയും വിവിധ പ്രവർത്തനങ്ങളിലൂടെയും ഡിജിറ്റൽ സാങ്കേതികവിദ്യയുടെ സഹായത്തോടെ കുട്ടികൾക്ക് വ്യത്യസ്തമായ പഠനാനുഭവം ഒരുക്കുകയാണ് ഡിജിറ്റൽ സ്ക്വയറിലൂടെ ലക്ഷ്യമിടുന്നത്.
ഒന്നാം ക്ലാസ് മുതൽ ഏഴാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് പ്രയോജനപ്പെടുന്ന തരത്തിൽ പ്രത്യേകം ക്രമീകരിച്ച സോഫ്റ്റ്വെയർ സംവിധാനമാണ് ഡിജിറ്റൽ സ്ക്വയറിലുള്ളത്. എജുക്കേഷൻ ഗെയിംസ്, ഇന്ററാക്ടീവ് ഡിജിറ്റൽ റിസോഴ്സുകൾ, ഡിജിറ്റൽ വർക്ക് ഷീറ്റുകൾ, ലാംഗ്വേജ് ലാബ്, ബ്രോഡ്കാസ്റ്റ്, ഡിജിറ്റൽ ടെക്സ്റ്റ് ബുക്കുകൾ, ക്രിയേറ്റീവ് സോഫ്റ്റ്വെയറുകൾ തുടങ്ങിയവ ഇതിന്റെ ഭാഗമായി ഉപയോഗപ്പെടുത്താം.
പഠനപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ടാസ്കുകൾ, അടിസ്ഥാന പഠനശേഷിയും പ്രശ്നപരിഹാരശേഷിയും വികസിപ്പിക്കുന്ന പ്രവർത്തനങ്ങൾ, സംഗീതം, ചിത്രം, ആനിമേഷൻ തുടങ്ങിയ സർഗാത്മക പ്രവർത്തനങ്ങൾ എന്നിവയ്ക്കും ഇവിടെ അവസരമുണ്ട്.
പുതിയ കാലത്തെ കുട്ടികളുടെ പഠനാവശ്യങ്ങൾ പരിഗണിച്ച് പാഠപുസ്തകത്തിനപ്പുറമുള്ള പഠനാനുഭവങ്ങൾ നൽകുക, സാങ്കേതികവിദ്യയുമായി പരിചയപ്പെടുത്തുക, സ്വയം പഠിക്കാനുള്ള അവസരം ഒരുക്കുക, സർഗാത്മകവും പ്രശ്നപരിഹാരപരവുമായ കഴിവുകൾ വളർത്തുക എന്നിവയാണ് ഡിജിറ്റൽ സ്ക്വയറിന്റെ ലക്ഷ്യം. ഡിജിറ്റൽ ലോകത്ത് സുരക്ഷിതമായി ഇടപെടാനുള്ള ശേഷി വളർത്തുന്നതിനൊപ്പം പ്രത്യേക പരിഗണന ആവശ്യമുള്ള കുട്ടികൾക്കുള്ള വിവിധ ടൂളുകളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
വാർഡ് മെമ്പർ ശ്രീമതി ഷൈനി ബേബി അവർകളുടെ സാന്നിധ്യത്തിൽ
സ്കൂൾ ലോക്കൽ മാനേജർ റവ ജോസഫ് മാത്യു അച്ചൻ ഡിജിറ്റൽ സ്ക്വയറിന്റെ ഉദ്ഘാടനം നിർവഹിച്ചു. പ്രഥമ അധ്യാപിക മിനിമോൾ ഡാനിയേൽ, അധ്യാപകർ, മാതാപിതാക്കൾ, കുട്ടികൾ തുടങ്ങിയവർ പങ്കെടുത്തു. കൃത്യമായ പരിശീലനവും ആവശ്യമായ മാർഗനിർദേശവും നൽകി കുട്ടികളെ മുന്നോട്ടു നയിച്ചാൽ ഡിജിറ്റൽ സ്ക്വയർ മികച്ച രീതിയിൽ പ്രയോജനപ്പെടുത്താൻ കഴിയുമെന്ന് ലോക്കൽ മാനേജർ റവ ജോസഫ് മാത്യു അച്ചൻ അഭിപ്രായപ്പെട്ടു. സി എസ് ഐ ക്രൈസ്റ്റ് കത്തീഡ്രൽമേലുകാവ് അസിസ്റ്റന്റ് വികാരി കെ ജെ ജേക്കബ് അച്ചൻ ആശംസകൾ അറിയിച്ചു.കേരള ബുക്ക് ഓഫ് റെക്കോർഡ് 2025 ജേതാവ് ശ്രീമതി അന്നമ്മ ഡാനിയേൽ യോഗത്തിൽ പങ്കെടുത്തു.
Latest News
