പാലാ നഗരസഭയുടെ താൽപര്യങ്ങൾ ഉയർത്തിപ്പിടിച്ച് മുന്നോട്ടുപോകും: ബിജു മാത്യൂസ്
(916)
1 Gram
(916)
8 Gram
1 Gram
പാലാ: പാലാ നഗരസഭയുടെ വൈസ് ചെയർപേഴ്സണായി തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ നഗരസഭയുടെ താൽപര്യങ്ങൾ ഉയർത്തിപ്പിടിച്ച് മുന്നോട്ടുപോകുമെന്ന് ബിജു മാത്യൂസ്. തനിക്ക് ലഭിച്ചിരിക്കുന്നത് വലിയ ഉത്തരവാദിത്വവും അവസരവുമാണെന്നും, പദവിയിലേക്ക് എത്താൻ പിന്തുണച്ച എല്ലാവരോടും നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ കാലങ്ങളിൽ ചില നിലപാടുകൾ ഉയർത്തിപ്പിടിച്ചാണ് രാഷ്ട്രീയ തീരുമാനങ്ങൾ എടുക്കേണ്ടി വന്നതെന്നും, ആ നിലപാടുകളിൽ ഇന്നും ഉറച്ചുനിൽക്കുന്നതായും ബിജു മാത്യൂസ് വ്യക്തമാക്കി.
“ഭിന്നിപ്പിന്റെയും വിദ്വേഷത്തിന്റെയും രാഷ്ട്രീയമല്ല, പാലായുടെ താൽപര്യങ്ങൾക്കുവേണ്ടി പരസ്പരം സഹകരിച്ച് മുന്നോട്ടുപോകുക എന്ന രാഷ്ട്രീയമാണ് എല്ലാ കാലത്തും മുന്നോട്ടുവച്ചിട്ടുള്ളത്. ഇനിയും അതുതന്നെയാകും ഉയർത്തിപ്പിടിക്കുക.”
ഏതെങ്കിലും ഒരു പ്രസ്ഥാനത്തെ വഞ്ചിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ആ പ്രസ്ഥാനം ഉൾപ്പെടുന്ന മുന്നണിയിലേക്ക് കടന്നുവന്ന ചില കക്ഷികൾ മുന്നണിയെ ഹൈജാക്ക് ചെയ്ത് വിദ്വേഷത്തിന്റെ രാഷ്ട്രീയവുമായി മുന്നോട്ടുപോയപ്പോൾ പ്രസ്ഥാനത്തിന്റെ അന്തസ്സുയർത്തിപ്പിടിക്കാനാണ് ശ്രമിച്ചതെന്നും ബിജു മാത്യൂസ് പറഞ്ഞു.
തനിക്കെതിരെ കള്ളക്കേസുകൾ നൽകി വ്യക്തിഹത്യ ചെയ്യാനും പീഡിപ്പിക്കാനും ശ്രമിക്കുന്നവർ ജനങ്ങൾക്ക് മുമ്പിൽ അവഹാസ്യരാകുന്നുവെന്ന യാഥാർത്ഥ്യം തിരിച്ചറിയണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
“എത്ര പീഡിപ്പിച്ചാലും നിലപാടുകളിൽ ഉറച്ചുനിൽക്കാനുള്ള ആർജ്ജവം പാലാക്കാരൻ എന്ന നിലയിൽ എനിക്കുണ്ട്. എന്റെ ഒപ്പമുള്ളവർക്കുമുണ്ട്. ഒരിക്കൽ കൂടി പാലായുടെ മുന്നേറ്റത്തിന് എല്ലാവരുടെയും പിന്തുണ തേടുന്നു,” ബിജു മാത്യൂസ് പറഞ്ഞു.

Latest News
