‘Buy Me a Coffee’ സ്ഥാപകൻ ജിജോ സണ്ണിക്ക് ചെർപ്പുങ്കൽ ബി.വി.എം കോളേജിൽ സ്വീകരണം
ചേർപ്പുങ്കൽ: ലോകശ്രദ്ധ നേടിയ മലയാളി സംരംഭകനും ‘Buy Me a Coffee’ സ്ഥാപകനുമായ ജിജോ സണ്ണിക്ക് ചേർപ്പുങ്കൽ ബിഷപ്പ് വയലിൽ മെമ്മോറിയൽ ഹോളി ക്രോസ് കോളേജിലെ ഇ.ഡി. ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്വീകരണം നൽകുന്നു. മലപ്പുറം ജില്ലയിലെ കരുവാരക്കുണ്ട് സ്വദേശിയായ ജിജോ സണ്ണി അമേരിക്കയിൽ ആരംഭിച്ച സംരംഭമാണ് ‘Buy Me a Coffee’. ഇന്ന് 120 രാജ്യങ്ങളിലെ യൂട്യൂബർമാരും കണ്ടന്റ് ക്രിയേറ്റർമാരും ഉൾപ്പെടെ ഉപയോഗിക്കുന്ന ആഗോള പ്ലാറ്റ്ഫോമായി ഇത് വളർന്നിട്ടുണ്ട്. യൂട്യൂബ് ചാനലുകളും മറ്റ് ഡിജിറ്റൽ പ്ലാറ്റ്ഫോമുകളും നടത്തുന്നവർക്ക്…
