രാമപുരത്ത് ‘അരങ്ങ് 2K26’ ഓണാഘോഷത്തിന് തുടക്കം; സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു
രാമപുരം: യുണൈറ്റഡ് മർച്ചന്റ് ചേംബർ അസോസിയേഷന്റെയും രാമപുരത്തെ വിവിധ സംഘടനകളുടെയും ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടിയായ ‘അരങ്ങ് 2K26’യുടെ സ്വാഗതസംഘം ഓഫീസ് രാമപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. കെ. ശാന്താറാം ഉദ്ഘാടനം ചെയ്തു. യുണൈറ്റഡ് മർച്ചന്റ് ചേംബർ ഭാരവാഹികളും വിവിധ സംഘടനകളുടെ പ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തു. രാമപുരത്തെ കലാകാരന്മാരെയും കായിക-സാംസ്കാരിക മേഖലകളിൽ മികവ് തെളിയിച്ചവരെയും ഒരുമിച്ച് അണിനിരത്തിയാണ് ഇത്തവണ ‘അരങ്ങ് 2K26’ സംഘടിപ്പിക്കുന്നതെന്ന് സംഘാടകർ അറിയിച്ചു. സെപ്റ്റംബർ 12-ന് രാമപുരം അമ്പലം ജംഗ്ഷനിൽ നിന്ന് വിപുലമായ ഘോഷയാത്രയോടെയാണ്…
