ബിജു മാത്യൂസിനെ വൈസ് ചെയർമാൻ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു
പാലാ: കേരളാ കോൺഗ്രസ് (എം) പാർലമെന്ററി പാർട്ടി ബിജു മാത്യൂസിനെ പാലാ നഗരസഭ വൈസ് ചെയർമാൻ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു. എൽഡിഎഫ് പാർലമെന്ററി പാർട്ടി യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം. നിലവിലെ നഗരസഭാ ഭരണത്തിൽ വിമതരായി എത്തിയ നാലുപേർക്കും സ്ഥാനങ്ങൾ നൽകുന്നതിന്റെ ഭാഗമായാണ് ബിജു മാത്യൂസിനെ വൈസ് ചെയർമാൻ സ്ഥാനത്തേക്ക് പരിഗണിച്ചതെന്നാണ് വിവരം. വിമതരിൽ ഭൂരിപക്ഷം അംഗങ്ങളുടെയും പിന്തുണ ബിജു മാത്യൂസിനാണെന്നതും തീരുമാനത്തിന് അനുകൂല ഘടകമായി. വിമതപക്ഷത്തെ മായാ രാഹുലിന് ചെയർപേഴ്സൺ സ്ഥാനവും ടോണി തൈപ്പറമ്പന് പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി…
