പാലായിലെ സൈറൺ നിർത്തരുത്; ഹൈക്കോടതി ഉത്തരവിന്റെ നിയമപരിധിയും ശബ്ദമാനദണ്ഡങ്ങളും പരിശോധിക്കണം
പാലാ: പാലാ നഗരസഭയിൽ പതിറ്റാണ്ടുകളായി നിലനിൽക്കുന്ന സൈറൺ സംവിധാനം നിർത്തലാക്കാനുള്ള നീക്കം പൊതുതാൽപ്പര്യത്തിന് വിരുദ്ധമാണെന്ന് മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ. ജോസ് പറഞ്ഞു. കണ്ണൂർ കോർപ്പറേഷനിലെ സൈറൺ സംബന്ധിച്ച ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ നൽകിയ നിർദേശത്തെ തുടർന്ന് പാലാ നഗരസഭയും സൈറൺ നിർത്തുന്നതിനെക്കുറിച്ച് ആലോചിക്കുന്ന സാഹചര്യത്തിലാണ് പ്രതികരണം. കണ്ണൂർ കോർപ്പറേഷൻ ഓഫീസിലെ സൈറൺ നിർത്തണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച WP(PIL) No.22 of 2026 ഹർജിയിലാണ് ഹൈക്കോടതി ഉത്തരവുണ്ടായതെന്ന് എബി…
