പാലാ നഗരസഭ UDF പാർലമെൻ്ററി പാർട്ടി യോഗം പ്രതിഷേധിച്ചു
പാലാ: ജില്ലാ കോൺഗ്രസ് കമ്മിറ്റി (DCC) പ്രസിഡൻ്റും ഏറ്റുമാനൂർ MLAയുമായ നാട്ടകം സുരേഷിനെതിരെ കോൺഗ്രസ് പുറത്താക്കിയ പാലാ നഗരസഭ കൗൺസിലർ ബിജു മാത്യൂസ് നടത്തുന്ന അപകീർത്തികരമായ പ്രസ്ഥാവനയിലും ഭീഷണിയിലും പാലാ നഗരസഭ UDF പാർലമെൻ്ററി പാർട്ടി യോഗം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. വിദ്യാർഥി പ്രസ്ഥാനത്തിലൂടെ, യുവജനപ്രസ്ഥാനത്തിലൂടെ വളർന്ന് വന്ന് കോൺഗ്രസ് നേതൃനിരയിലും നിയമസഭയിലും എത്തിയ നാട്ടകം സുരേഷിനെ ഭീഷണിപ്പെടുത്താനും ഒറ്റപ്പെടുത്താനും വെറും കൗൺസിലറായ ബിജു മാത്യൂസ് ഇനിയും ശ്രമിച്ചാൽ അതിന് ബിജു മറുപിടി പറയേണ്ടി വരും. CPM…
