വ്യാജ പോക്സോ കേസെന്ന് ആരോപണം; അന്വേഷണം നടത്തി കേസ് പിൻവലിക്കണമെന്ന് സജി മഞ്ഞക്കടമ്പിൽ
പാലാ: തനിക്കെതിരെ പാലാ പോലീസ് രജിസ്റ്റർ ചെയ്തിരിക്കുന്ന പോക്സോ കേസ് വ്യാജമാണെന്നും, സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തി കേസ് പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് സജി മഞ്ഞക്കടമ്പിൽ വാർത്താസമ്മേളനം നടത്തി. താൻ താമസിക്കുന്ന പ്രദേശത്ത് പൊതുവായി ഉപയോഗിക്കുന്ന റോഡിലെ ഓവുചാൽ ഒരു സ്വകാര്യ വ്യക്തി അടച്ചതിനാൽ മഴക്കാലത്ത് വെള്ളക്കെട്ട് രൂപപ്പെടുകയും, അതുമൂലം തന്റെ വാഹനത്തിന് തടസ്സം നേരിടുകയും ചെയ്തതായി സജി പറഞ്ഞു. ഇതിനെ തുടർന്ന് വെള്ളം ഒഴുകുന്നതിനായി ഓവുചാൽ തുറന്നതാണെന്നും, എന്നാൽ ഈ സംഭവവുമായി ബന്ധപ്പെട്ട് പരാതിക്കാർ തെറ്റായ ആരോപണങ്ങൾ…
