ക്യാമറയ്ക്ക് മുന്നിലല്ല… ക്യാമറയ്ക്ക് പിന്നിൽ നിൽക്കുന്നവരുടെ സുരക്ഷയും വാർത്തയാണ്
ഇന്ന് മണ്ണിടിച്ചിലിനിടെ ഒരു ന്യൂസ് ക്യാമറാമാന്റെ ദേഹത്തേക്ക് മണ്ണ് പതിച്ച ദൃശ്യങ്ങൾ കേരളം കണ്ടു. ക്യാമറയും ലൈവ് യൂണിറ്റ് ബാഗും മുഴുവൻ ചെളിയിൽ മുങ്ങി. പക്ഷേ, ഒരു കാര്യം ഓർക്കണം… ഒരു ക്യാമറ തകരുന്നത് വാർത്തയല്ല. ആ ക്യാമറയ്ക്ക് പിന്നിൽ നിൽക്കുന്ന മനുഷ്യന് എന്തെങ്കിലും സംഭവിച്ചാൽ അതാണ് ഏറ്റവും വലിയ വാർത്ത. ഞാൻ ഏകദേശം 15 വർഷത്തോളം വിവിധ മാധ്യമങ്ങളിൽ ന്യൂസ് ക്യാമറാമാനായി ജോലി ചെയ്തിട്ടുണ്ട്. കോട്ടയം ജില്ലയിലെ മലയോര മേഖലകളിൽ ഉരുൾപൊട്ടൽ, വെള്ളപ്പൊക്കം, കുത്തിയൊലിക്കുന്ന പുഴകൾ,…
