പാലാ സെൻ്റ് മേരീസ് എൽ.പി. സ്കൂളിൽ വിപുലമായ സ്വാതന്ത്ര്യ ദിനാഘോഷം
പാലാ: സെൻ്റ് മേരീസ് എൽ.പി. സ്കൂളിൽ വിപുലമായ സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു. ഗാന്ധിജി, നെഹ്രു, സുഭാഷ് ചന്ദ്ര ബോസ്, ഭഗത് സിംഗ്, ഭാരതാംബ തുടങ്ങിയവരുടെ വേഷങ്ങൾ ധരിച്ചെത്തിയ കുട്ടികൾ പരിപാടികൾക്ക് മിഴിവേകി. ദേശീയ പതാകയും മൂവർണ്ണനിറത്തിലുള്ള തൊപ്പിയും ധരിച്ചാണ് കുട്ടികൾ സ്കൂളിലെത്തിയത്. പ്രസംഗ ചങ്ങല, ദേശഭക്തിഗാനം തുടങ്ങിയ വിവിധ കലാപരിപാടികളും അരങ്ങേറി. കലാപരിപാടികൾക്ക് ശേഷം വർണ്ണശബളമായ സ്വാതന്ത്ര്യ ദിന റാലിയും സംഘടിപ്പിച്ചു. പരിപാടികൾ ഹെഡ്മിസ്ട്രസ് സി.ലിൻസി ജെ.ചീരാംകുഴി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻ്റ് ശ്രീ.ജി ജോ മാത്യു…
