പാലാ നഗരസഭ ചെയർപേഴ്സൺ തെരഞ്ഞെടുപ്പ്: യു.ഡി.എഫ് സ്ഥാനാർത്ഥിയെ മത്സരിപ്പിക്കാൻ തീരുമാനം
പാലാ: ഓഗസ്റ്റ് 19-ന് നടക്കുന്ന പാലാ നഗരസഭ ചെയർപേഴ്സൺ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയെ മത്സരിപ്പിക്കാൻ യു.ഡി.എഫ് പാർലമെന്ററി പാർട്ടി യോഗം തീരുമാനിച്ചു. സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാനുള്ള ചുമതല യു.ഡി.എഫ് ജില്ലാ നേതൃത്വത്തിന് നൽകാനും യോഗം ഐകകണ്ഠേന തീരുമാനിച്ചു. മുൻ ചെയർപേഴ്സൺ ദിയാ ബിനുവിന്റെ പ്രവർത്തനങ്ങളെ യോഗം അഭിനന്ദിച്ചു. അതോടൊപ്പം, മഴക്കെടുതി മൂലം ദുരിതമനുഭവിക്കുന്നവർക്ക് എത്രയും വേഗം സർക്കാർ സഹായം ലഭ്യമാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. കോൺഗ്രസ് പാർലമെന്ററി പാർട്ടി ലീഡറും യു.ഡി.എഫ് സംയുക്ത പാർലമെന്ററി പാർട്ടി ലീഡറുമായ സെബാസ്റ്റ്യൻ ജെ….
