കാട്ടുപന്നി ശല്യം: നിയമാനുസൃതമായി നിര്‍മ്മാര്‍ജ്ജനം ചെയ്യും — മിനര്‍വാ മോഹന്‍
(916)
1 Gram
(916)
8 Gram
1 Gram
കുന്നോന്നിയില്‍ അംഗീകൃത ഷൂട്ടര്‍മാരുടെ യോഗം 19ന്
പൂഞ്ഞാര്‍ തെക്കേക്കര: ജനവാസ മേഖലകളില്‍ മനുഷ്യജീവനും കൃഷിക്കും സ്വത്തിനും നാശനഷ്ടമുണ്ടാക്കുന്ന കാട്ടുപന്നികളെ നിയമാനുസൃതമായി നിര്‍മ്മാര്‍ജ്ജനം ചെയ്യുമെന്ന് പൂഞ്ഞാര്‍ തെക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനര്‍വാ മോഹന്‍.
കുന്നോന്നി ജനമൈത്രി റെസിഡന്‍സ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ കാട്ടുപന്നി ശല്യത്തിനെതിരെ കര്‍ഷകരുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും സ്വരൂപിക്കുന്നതിനായി സംഘടിപ്പിച്ച യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രസിഡന്റ്.
തെക്കേക്കര പഞ്ചായത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള അംഗീകൃത ഷൂട്ടര്‍മാരുടെ യോഗം 19ന് ബുധനാഴ്ച വൈകുന്നേരം 4 മണിക്ക് കുന്നോന്നി സെന്റ് ജോസഫ്സ് സ്കൂള്‍ ഹാളില്‍ ചേരും. പ്രദേശത്തെ കര്‍ഷകരും കര്‍ഷക സംഘടനാ പ്രതിനിധികളും യോഗത്തില്‍ പങ്കെടുക്കും.
നാശം വിതയ്ക്കുന്ന കാട്ടുപന്നികളെ തുരത്തുന്നതിനുള്ള നടപടികള്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ പൂര്‍ത്തിയാക്കാനും യോഗം തീരുമാനിച്ചു. അംഗീകൃത ലൈസന്‍സുള്ള ഷൂട്ടര്‍മാര്‍ക്ക് പഞ്ചായത്തിന്റെ അനുമതിക്കായി അപേക്ഷ നല്‍കാമെന്നും പ്രസിഡന്റ് അറിയിച്ചു.
കാട്ടുപന്നികളുടെ ആക്രമണത്തില്‍ കൃഷിനാശം സംഭവിച്ചവര്‍ അക്ഷയ സെന്റര്‍ മുഖേന ഫോറസ്റ്റ് ഡിപ്പാര്‍ട്ട്മെന്റിന് അപേക്ഷ നല്‍കണമെന്നും യോഗത്തില്‍ നിര്‍ദ്ദേശിച്ചു.
കുന്നോന്നി പ്രദേശത്ത് വനഭൂമിയില്ലെന്നും മലയോര മേഖലയിലെ ആള്‍താമസം കുറഞ്ഞതാണ് കാട്ടുപന്നികള്‍ പെരുകാന്‍ കാരണമെന്നും ജനമൈത്രി റെസിഡന്‍സ് കൗണ്‍സില്‍ പ്രസിഡന്റ് പ്രസാദ് കുരുവിള പറഞ്ഞു.
ഇതിന് വിരുദ്ധമായി തെറ്റിദ്ധാരണ പരത്താനുള്ള ശ്രമങ്ങളില്‍ നിന്ന് ജാഗ്രത പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രസാദ് കുരുവിള അധ്യക്ഷത വഹിച്ച യോഗത്തില്‍ ഫാ. ജോസഫ് വഞ്ചിപ്പുരയ്ക്കല്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ബീന മധുമോഹന്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ആനിയമ്മ സണ്ണി, സി.എസ്. സുജിത്ത്, കൗണ്‍സില്‍ സെക്രട്ടറി ജാന്‍സ് വയലിക്കുന്നേല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
Latest News
