വിസാറ്റ് ഗ്രൂപ്പ് ഓഫ് ഇൻസ്ടിട്യൂഷൻസിൽ ഐ. ക്യു. എ. സി. യുടെ ആഭിമുഖ്യത്തിൽ ഫാക്കൽറ്റി ഡെവലപ്മെന്റ് പ്രോഗ്രാം നടന്നു
(916)
1 Gram
(916)
8 Gram
1 Gram
“മൈ ഇൻസ്റ്റിറ്റ്യൂഷൻ, മൈ റെസ്പോൺസിബിലിറ്റി” —വിസാറ്റ് ഗ്രൂപ്പ് ഓഫ് ഇൻസ്ടിട്യൂഷൻസിൽ ഐ. ക്യു. എ. സി. യുടെ ആഭിമുഖ്യത്തിൽ ഫാക്കൽറ്റി ഡെവലപ്മെന്റ് പ്രോഗ്രാം നടന്നു.
വിസാറ്റ് ഗ്രൂപ്പ് ഓഫ് ഇൻസ്ടിട്യൂഷൻസിൽ ഇന്റേണൽ ക്വാളിറ്റി അഷ്വറൻസ് സെൽന്റെ ആഭിമുഖ്യത്തിൽ “മൈ ഇൻസ്ടിട്യൂഷൻ , മൈ റെസ്പോൺസിബിലിറ്റി ” എന്ന വിഷയത്തെ ആസ്പദമാക്കി ഫാക്കൽറ്റി ഡെവലപ്മെന്റ് പ്രോഗ്രാം സംഘടിപ്പിച്ചു.
ഇന്റർനാഷണൽ ട്രെയിനറും ഫാമിലി കൗൺസിലറുമായ ഡോ. ടി.ഒ. പൗലോസ് പരിപാടി ഉദ്ഘാടനം ചെയ്തു.
വിസാറ്റ് ആർട്സ് ആൻഡ് സയൻസ് കോളേജ് പ്രിൻസിപ്പൽ ഡോ. ബോസ് ടോം അധ്യക്ഷത വഹിച്ചു.
തുടർന്ന് വിസാറ്റ് എഞ്ചിനീയറിംഗ് കോളേജ് പ്രിൻസിപ്പൽ ഡോ. ബിജു സി.വി., ഡീൻ അക്കാഡമിക്സ് പ്രൊഫ. ബിന്ദു ഏലിയാസ്, പി. ആർ. ഒ. ഷാജി അഗസ്റ്റിൻ, ഐ. ക്യു. എ. സി. കോർഡിനേറ്റർ അസി. പ്രൊഫ അഖിൽ ബെഷി, പ്രോഗ്രാം കോർഡിനേറ്റർ അസി. പ്രൊഫ. ജിഷമോൾ ടി. ആർ . മുതയാലവർ ആശംസകൾ അറിയിച്ചു. പരിപാടിയുടെ ഭാഗമായി ഐ. ക്യു. എ. സി. ലോഗോ പ്രകാശനം ഡോ. ടി.ഒ. പൗലോസ് നിർവഹിച്ചു.
തുടർന്ന് “മൈ ഇൻസ്ടിട്യൂഷൻ , മൈ റെസ്പോൺസിബിലിറ്റി ” എന്ന വിഷയത്തിൽ ഡോ. ടി.ഒ. പൗലോസ് പ്രഭാഷണം നടത്തി. സ്ഥാപനത്തിന്റെ വളർച്ചയിലും ഗുണനിലവാരം ഉയർത്തുന്നതിലും ഓരോ അധ്യാപകനും ജീവനക്കാരനും വഹിക്കേണ്ട ഉത്തരവാദിത്വങ്ങളെക്കുറിച്ചും സ്ഥാപനത്തോടുള്ള കൂട്ടായ പ്രതിബദ്ധതയുടെ പ്രാധാന്യത്തെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു.
പരിപാടിയിൽ പ്രിൻസിപ്പൽമാർ, അധ്യാപകർ, മറ്റ് ജീവനക്കാർ എന്നിവർ പങ്കെടുത്തു.
Latest News
