പാലാ നഗരത്തിൽ അനധികൃത ഫ്ലെക്സ് ബോർഡുകൾ സ്ഥാപിക്കരുത്: വൈസ് ചെയർമാൻ ബിജു മാത്യൂസ്
(916)
1 Gram
(916)
8 Gram
1 Gram
പാലാ: നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ തന്റെ വൈസ് ചെയർമാൻ സ്ഥാനാരോഹണവുമായി ബന്ധപ്പെട്ട് വിവിധ സംഘടനകളും ഓട്ടോറിക്ഷ തൊഴിലാളികളും സ്ഥാപിച്ചിട്ടുള്ള ഫ്ലെക്സ് ബോർഡുകൾ അടിയന്തരമായി നീക്കം ചെയ്യണമെന്ന് പാലാ നഗരസഭ വൈസ് ചെയർമാൻ ബിജു മാത്യൂസ് ആവശ്യപ്പെട്ടു.
ബഹുമാനപ്പെട്ട കോടതിവിധികൾ ലംഘിച്ചുകൊണ്ട് പൊതുസ്ഥലങ്ങളിൽ ഫ്ലെക്സ് ബോർഡുകൾ സ്ഥാപിക്കുന്നതിനോട് താൻ പൂർണ്ണമായും എതിരാണെന്ന് ബിജു മാത്യൂസ് വ്യക്തമാക്കി. ഇത്തരത്തിലുള്ള ഫ്ലെക്സ് ബോർഡുകൾ സ്ഥാപിക്കരുതെന്നും നിലവിൽ സ്ഥാപിച്ചിട്ടുള്ളവ അടിയന്തരമായി നീക്കം ചെയ്യണമെന്നും അദ്ദേഹം ബന്ധപ്പെട്ടവരോട് അഭ്യർത്ഥിച്ചു.
പാലാ നഗരത്തിൽ അനധികൃതമായി സ്ഥാപിച്ചിട്ടുള്ള ഫ്ലെക്സ് ബോർഡുകൾ നീക്കം ചെയ്യണമെന്ന നഗരസഭയുടെ മുൻ തീരുമാനങ്ങളും ഇക്കാര്യത്തിൽ നഗരസഭ സെക്രട്ടറിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും വൈസ് ചെയർമാൻ അറിയിച്ചു.
പൊതുസ്ഥലങ്ങളുടെ ശുചിത്വവും സൗന്ദര്യവും സംരക്ഷിക്കുന്നതിനും നിയമങ്ങളും കോടതിവിധികളും പാലിക്കുന്നതിനും എല്ലാവരുടെയും സഹകരണം പ്രതീക്ഷിക്കുന്നതായും ബിജു മാത്യൂസ് പറഞ്ഞു.

Latest News
