പുതിയ മദ്യനയ രൂപീകരണം: ഇരകളുടെ ദുരനുഭവങ്ങൾ പരിഗണിക്കണമെന്ന് പ്രസാദ് കുരുവിള
(916)
1 Gram
(916)
8 Gram
1 Gram
പാലാ: സംസ്ഥാന സർക്കാരിന്റെ പുതിയ മദ്യനയ രൂപീകരണവുമായി ബന്ധപ്പെട്ട് ഈ മാസം 22 മുതൽ എക്സൈസ് മന്ത്രി വിളിച്ചുചേർക്കുന്ന പൊതുജനാഭിപ്രായ സ്വരൂപണത്തിൽ മദ്യത്തിന്റെ ദുരിതവും ദുരന്തവും നേരിടുന്ന ഇരകളുടെയും അവരുടെ ആശ്രിതരുടെയും മദ്യ-ലഹരിവിരുദ്ധ പ്രവർത്തകരുടെയും നിർദ്ദേശങ്ങളും ദുരനുഭവങ്ങളും കേൾക്കുന്നതാണ് കൂടുതൽ ഉചിതമെന്ന് കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി സംസ്ഥാന സെക്രട്ടറിയും വക്താവുമായ പ്രസാദ് കുരുവിള പറഞ്ഞു.
നാടിന് യോജിച്ച മദ്യനയം രൂപീകരിക്കുന്നതിന് ഇത്തരം അഭിപ്രായങ്ങൾ പരിഗണിക്കുന്നത് സഹായകരമാകുമെന്നും അദ്ദേഹം പറഞ്ഞു.
മദ്യനയ രൂപീകരണത്തിൽ മുൻ മുഖ്യമന്ത്രിമാരായ എ.കെ. ആന്റണിയുടെയും ഉമ്മൻ ചാണ്ടിയുടെയും സർക്കാരുകൾ പിന്തുടർന്ന പാത പിന്തുടരുന്നത് രാജ്യതാൽപര്യത്തിന് ഗുണകരമാകുമെന്നും പ്രസാദ് കുരുവിള അഭിപ്രായപ്പെട്ടു.
കള്ളുഷാപ്പുകളിൽ വൃക്ഷങ്ങളിൽ നിന്ന് ചെത്തിയെടുക്കുന്ന കള്ള് മാത്രമാണ് വിൽക്കുന്നതെന്ന് ഉറപ്പാക്കേണ്ട ഉത്തരവാദിത്വം എക്സൈസ് വകുപ്പിനാണെന്നും അദ്ദേഹം പറഞ്ഞു. ഷാപ്പുകളിൽ കള്ള് ഉൽപാദിപ്പിക്കപ്പെടുന്നുണ്ടെന്ന ആരോപണം വ്യാപകമായി ഉയരുന്ന സാഹചര്യത്തിൽ മദ്യദുരന്തത്തിനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നും പ്രസാദ് കുരുവിള പറഞ്ഞു.
2025-26 കാലഘട്ടത്തിൽ കള്ളുഷാപ്പുകൾക്ക് ഹോട്ടലുകളായി പ്രവർത്തിക്കാനുള്ള അനുമതി നൽകിയത് ഇടതുസർക്കാരാണെന്നും ഇത് ‘കുട്ടിക്കുടിയന്മാരെ’ സൃഷ്ടിക്കുന്ന സാഹചര്യമുണ്ടാക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

ഈ നയമുൾപ്പെടെ ഇടതുസർക്കാരിന്റെ ജനവിരുദ്ധമെന്ന് തങ്ങൾ വിശേഷിപ്പിക്കുന്ന മുഴുവൻ മദ്യനയവും യു.ഡി.എഫ്. സർക്കാർ തിരുത്തിയെഴുതണമെന്നും പ്രസാദ് കുരുവിള ആവശ്യപ്പെട്ടു.
മദ്യം പോലുള്ള ലഹരിവസ്തുക്കളുടെ ഉൽപാദനത്തിനും വിതരണത്തിനും ലൈസൻസ് നൽകുന്ന എക്സൈസ് വകുപ്പിനെ ലഹരിവിരുദ്ധ ബോധവൽക്കരണ പ്രവർത്തനങ്ങളിൽ നിന്ന് ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Latest News
