പാലാ കുടുംബശ്രീയുടെ ‘സമൃദ്ധി 2026’ ആരോഗ്യ കർക്കിടകം പരിപാടി
(916)
1 Gram
(916)
8 Gram
1 Gram
പാലാ: കുടുംബശ്രീ പാലാ CDS-ന്റെ നേതൃത്വത്തിൽ FNHW പ്രോഗ്രാമിന്റെ ഭാഗമായി ‘സമൃദ്ധി 2026’ ആരോഗ്യ കർക്കിടകം ബോധവൽകരണ ക്ലാസും പോഷകാഹാര പ്രദർശനവും സംഘടിപ്പിച്ചു. പാലാ നഗരസഭ ആക്ടിങ് ചെയർപേഴ്സൺ മായ രാഹുൽ പരിപാടി ഉദ്ഘാടനം ചെയ്തു.

CDS ചെയർപേഴ്സൺ സതി ശശികുമാർ അധ്യക്ഷത വഹിച്ചു. കമ്മ്യൂണിറ്റി കൗൺസിലർ റീന സ്വാഗതം പറഞ്ഞു. പാലാ ഗവൺമെന്റ് ആയുർവേദ ആശുപത്രിയിലെ ഡോ. അർച്ചന ലൂസി ജോയ് ‘കർക്കിടകത്തിലെ ആരോഗ്യ പരിപാലനവും ചികിത്സകളും’ എന്ന വിഷയത്തിൽ ബോധവൽകരണ ക്ലാസ് നടത്തി.

നഗരസഭ വൈസ് ചെയർപേഴ്സൺ ലീലാമണി ഗിരീഷ്, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ രജിത പ്രകാശ്, കൗൺസിലർ ലിസിക്കുട്ടി മാത്യു എന്നിവർ പരിപാടിയിൽ പങ്കെടുത്തു. പോഷകാഹാര പ്രദർശനവും സംഘടിപ്പിച്ചു.
കുടുംബശ്രീ CDS അംഗങ്ങൾ ഉൾപ്പെടെ നിരവധി പേർ പരിപാടിയിൽ പങ്കെടുത്തു. മെമ്പർ സെക്രട്ടറി ഉമേഷിത പി.ജി. നന്ദി രേഖപ്പെടുത്തി.
Latest News
