പിറവത്ത് അച്ചായൻസ് ഗോൾഡിന്റെ 47- മത് ഷോറൂം പ്രവർത്തനം തുടങ്ങി; ഉദ്ഘാടനം നിർവഹിച്ച് ടോണി വർക്കിച്ചൻ
(916)
1 Gram
(916)
8 Gram
1 Gram
പിറവം: കേരളത്തിലെ പ്രമുഖ പഴയ സ്വർണം വാങ്ങൽ സ്ഥാപനങ്ങളിലൊന്നായ അച്ചായൻസ് ഗോൾഡ് പിറവം മുള്ളൂർപ്പടി കാലാപ്പറമ്പത്ത് ബിൽഡിങ്ങിൽ 47- മത് ഷോറൂം പ്രവർത്തനം ആരംഭിച്ചു. സ്ഥാപനത്തിന്റെ സിഇഒയും മാനേജിങ് ഡയറക്ടറുമായ ടോണി വർക്കിച്ചനും ജനറൽ മാനേജർ ഷിനിൽ കുര്യനും ചേർന്നാണ് പുതിയ ഷോറൂമിന്റെ ഉദ്ഘാടനം നിർവഹിച്ചത്. ഉദ്ഘാടനച്ചടങ്ങിൽ സ്ഥാപനത്തിന്റെ ജീവനക്കാരും നിരവധി വിശിഷ്ടാതിഥികളും പങ്കെടുത്തു.
കേരളമൊട്ടാകെ പഴയ സ്വർണം വാങ്ങൽ, പണയം വെച്ച സ്വർണം തിരിച്ചെടുക്കൽ തുടങ്ങിയ സേവനങ്ങളിലൂടെ ശ്രദ്ധ നേടിയ അച്ചായൻസ് ഗോൾഡ് പുതിയ ശാഖയിലൂടെ പിറവം മേഖലയിലെ ഉപഭോക്താക്കൾക്കും കൂടുതൽ സൗകര്യപ്രദമായ സേവനങ്ങൾ ലഭ്യമാക്കുമെന്ന് അധികൃതർ അറിയിച്ചു.
ടോണി വർക്കിച്ചന്റെ ജീവിതയാത്രയും ജീവകാരുണ്യ പ്രവർത്തനങ്ങളും ശ്രദ്ധേയമാകുന്നു
സ്ഥാപനത്തിന്റെ സ്ഥാപകനും സിഇഒയുമായ ടോണി വർക്കിച്ചന്റെ ജീവിതയാത്ര അടുത്തിടെ ഏറെ ശ്രദ്ധ നേടിയിരുന്നു. ഒരു ഉദ്ഘാടന ചടങ്ങിൽ നടൻ ധ്യാൻ ശ്രീനിവാസൻ, ടോണി വർക്കിച്ചൻ വ്യാപാര വിജയത്തോടൊപ്പം ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും വലിയ പ്രാധാന്യം നൽകുന്ന വ്യക്തിയാണെന്നും സമൂഹത്തിന് നൽകുന്ന സേവനങ്ങളാണ് അദ്ദേഹത്തെ കൂടുതൽ ജനപ്രിയനാക്കിയതെന്നും പരാമർശിച്ചിരുന്നു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങൾക്ക് സഹായം, ചികിത്സാ ധനസഹായം, വിദ്യാഭ്യാസ പിന്തുണ, ദുരന്തബാധിതർക്കുള്ള അടിയന്തര സഹായങ്ങൾ തുടങ്ങി വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ അച്ചായൻസ് ഗോൾഡും ടോണി വർക്കിച്ചനും സമൂഹത്തിൽ സജീവ സാന്നിധ്യമാണ്. വ്യാപാര വിജയത്തിനൊപ്പം സമൂഹത്തിന്റെ ക്ഷേമത്തിനും തുല്യ പ്രാധാന്യം നൽകുന്ന ഈ സമീപനമാണ് അച്ചായൻസ് ഗോൾഡിനെ ജനങ്ങൾക്കിടയിൽ കൂടുതൽ വിശ്വാസ്യതയുള്ള സ്ഥാപനമാക്കി മാറ്റിയതെന്ന് വിലയിരുത്തപ്പെടുന്നു.
Latest News









