ഒരു സാധാരണക്കാരി, ഫാഷൻ കൺസൾട്ടന്റ്, സിഇഒ: യുവ സംരംഭക ഷംന ഷെമി മനസ്സ് തുറക്കുന്നു

🥇 TODAY GOLD RATE - 14-09-2026
22K
(916)
1 Gram
₹14,125
22K
(916)
8 Gram
₹113,040
Silver
1 Gram
₹250

സാധാരണക്കാരിയിൽ നിന്ന് സിഇഒ യിലേക്കുള്ള ദൂരം!

Moozhayil

മനുഷ്യർ രണ്ടു വിധമാണ്. ജീവിതം പല പ്രതിസന്ധികളിലൂടെ കടന്ന് പോകുമ്പോൾ തോൽവിയ്ക്ക് മുന്നിൽ പകച്ചു പോകുന്നവരും, തോൽവിയെ അംഗീകരിക്കാൻ മനസ്സില്ലാത്തവരും. കയ്‌പേറിയ അനുഭവങ്ങൾ കുട്ടിക്കാലത്തെ ഓർമ്മകൾക്ക് ഭാരം വെപ്പിച്ചപ്പോൾ അതിൽ നിന്നും ഊർജ്ജം ഉൾക്കൊണ്ട് വിജയിയ്ക്കാൻ ഇറങ്ങി തിരിച്ച ഒരു സ്ത്രീ. ഭാര്യ, അമ്മ എന്ന നിലയിൽ മാത്രം ഒതുങ്ങി പോകേണ്ടതല്ല താൻ എന്ന സത്യം തിരിച്ചറിഞ്ഞ് തന്റെ പാഷനെ മുറുകെ പിടിച്ചു അതിനു വേണ്ടി ജീവിക്കുന്ന യുവ സംരംഭക. ഷംന ഷെമി എന്ന മുക്കത്തുകാരി ഇന്ന് ഫാഷൻ കൺസൽട്ടൻറ്, അഡോൺ ആഡ്‌സ് ആൻഡ് ഇവെന്റ്സിന്റെ സിഇഒ എന്നീ നിലയിൽ തിളങ്ങി കൊണ്ടിരിക്കുകയാണ്.

Supriya

സാധാരണ മുസ്ലിം കുടുംബത്തിലാണ് ഷംന ജനിച്ചു വളർന്നത്. ഉപ്പയും, ഉമ്മയും വിവാഹമോചിതരായിരുന്നു. ഉമ്മ കൂലിപ്പണിയ്ക്ക് പോയാണ് ഷംന അടക്കമുള്ള 3  മക്കളെ വളർത്തിയിരുന്നത്. അഞ്ചാം ക്ലാസ് തൊട്ട് എട്ടാം ക്ലാസ് വരെ ഓർഫനേജിലായിരുന്നു ഷംന പഠിച്ചത്. എന്നാൽ ഷംനയുടെ പഠനം പെട്ടെന്ന് പാതി വഴിയിൽ നിന്നു. ഒരു വെക്കേഷന് വീട്ടിൽ വന്ന ഷംന കാണുന്നത് കാലിനു വയ്യാത്ത ഉമ്മയെയാണ്. വീട്ടിലെ ഏക വരുമാനമാർഗ്ഗമായിരുന്ന ഉമ്മയ്ക്ക് വയ്യാതെ ആയതോടെ ഷംന ആ കുടുംബത്തിന്റെ ഭാരമേറ്റെടുത്തു. 

A&A Gold

കൂട്ടുകാരോടൊപ്പം കളിച്ചുല്ലസിച്ചു നടക്കേണ്ട പ്രായത്തിൽ പതിനാലാമത്തെ വയസ്സിൽ ഷംന ജോലിയ്ക്ക് പോയി തുടങ്ങി. കിച്ചൺ ഉത്പന്നങ്ങൾ വിൽക്കാൻ വലിയ ഭാരമുള്ള ബാഗുമായി അവൾ വീടുകൾ കയറിയിറങ്ങി. എന്നാൽ, ചെറുപ്രായത്തിലേ ജോലിഭാരം അവൾക്ക് നടുവേദനയ്ക്ക് കാരണമായി. ഡോക്ടറുടെ നിർദ്ദേശ പ്രകാരം ഷംന ആ ജോലി ഉപേക്ഷിച്ചു. എട്ടാം ക്ലാസ്സിൽ വെച്ച് പഠനം മുടങ്ങിപ്പോയ ഷംനയുടെ ജീവിതത്തിൽ വഴിത്തിരിവിന് കാരണക്കാരനായത് കുടുംബ ഡോക്ടർ ആയിരുന്ന ഡോക്ടർ ബെൽരാജ് ആണ്.

നടുവേദന കാരണം ചെയ്തു കൊണ്ടിരുന്ന ജോലി ഉപേക്ഷിക്കേണ്ടി വന്നപ്പോൾ ഡോ. ബെൽരാജ് സാറാണ് എന്നെ Ms office പഠിപ്പിക്കുന്നത്. അന്നത്തെ കാലത്ത് കമ്പ്യൂട്ടർ പഠിക്കുന്നതും, Ms office അറിയുന്നതും വല്യ കാര്യമായിരുന്നല്ലോ. അതെന്നെ എല്ലാ തരത്തിലും ഒരു ജോലി നേടുന്നതിന് സഹായിച്ചു. കൊണ്ടോട്ടി റിലീഫ് ഹോസ്പിറ്റലിലും പിന്നീട്  ദയ ഹോസ്പിറ്റലിലും റിസപ്‌ഷനിസ്റ്റായി ഞാൻ വർക്ക് ചെയ്തിട്ടുണ്ട്. അതിന് ശേഷം ഒരു കൊളീഗ് വഴി കൊച്ചിയിലുള്ള ഫിലിം സ്റ്റുഡിയോയിലേക്ക്. അവിടെ ഒരു കോർഡിനേറ്റർ പോസ്റ്റായിരുന്നു. അതിനിടയ്ക്ക്, ഡിസ്റ്റൻഡായി സോഷ്യോളജിയെടുത്തു. കുറച്ചു കാലം കൊച്ചിയിൽ ജോലി ചെയ്തു. അവിടെ നിന്നും പെരിന്തൽമണ്ണയിലെ ഫിലിം സ്റ്റുഡിയോയിലേക്ക് വന്നു. അവിടുന്നാണ് ഹസ്ബന്റിനെ പരിചയപ്പെടുന്നത്. ആ പരിചയം  വിവാഹത്തിൽ കൊണ്ട് ചെന്നെത്തിച്ചു. കുടുംബം, ഭാര്യ,, ഉമ്മ എന്നീ റോളുകളിൽ മാത്രം പെട്ടെന്ന് ഒതുങ്ങിപോയ എനിയ്ക്ക് ഡിപ്രഷൻ കൂട്ട് വന്നു. മക്കൾ സ്‌കൂളിലും, ഹസ്ബൻഡ് ജോലിയ്ക്കും പോയികഴിഞ്ഞാൽ ഒന്നും ചെയ്യാനില്ലാതെ മനം മടുക്കുന്ന അവസ്ഥയായി. ഡോക്ടറേ കാണിച്ചു. ഒന്നിലും എൻഗേജ്ഡ് അല്ലാതെ വെറുതെ ഇരിക്കുന്നതാണ് ഈ അവസ്ഥയ്ക്ക് കാരണം എന്ന് ഡോക്ടർ പറഞ്ഞു. ഹസ്ബൻഡുമായി സംസാരിച്ചപ്പോൾ മറ്റൊരാളുടെ കീഴിൽ ജോലിയ്ക്ക് പോകുന്നതിനോട് താല്പര്യമുണ്ടായിരുന്നില്ല. ‘നിനക്ക് ഒറ്റയ്ക്ക് എന്തെങ്കിലും ചെയ്യാൻ പറ്റുമെങ്കിൽ ചെയ്തോ’ എന്ന് മാത്രം പറഞ്ഞു. എന്നാൽ അതിനുള്ള ഫിനാൻഷ്യൽ സപ്പോർട്ട് തരാൻ മാത്രം അദ്ദേഹത്തിന് കഴിയുമായിരുന്നില്ല. ഫിനാൻഷ്യൽ സപ്പോർട്ട് ഇല്ലാത്തത് എനിയ്ക്ക് വല്യ ഒരു പ്രതിസന്ധിയായിരുന്നു. അങ്ങനെ മുതൽമുടക്കില്ലാതെ എന്ത് ചെയ്യാൻ കഴിയുമെന്ന എന്റെ ചിന്ത വന്നെത്തിയത് ഇവന്റ് മാനേജ്മെന്റിൽ ആണ്.

” അഡോൺസ് ന്റെ ആരംഭം.-

ഒരു ഇവന്റ് കമ്പനി തുടങ്ങാനുള്ള ഒന്നും എന്റെ കയ്യിൽ ഉണ്ടായിരുന്നില്ല. എങ്ങനെ തുടങ്ങണം, എവിടെ തുടങ്ങണം എന്നറിയില്ല. അങ്ങനെയാണ് പാലാഴിയുള്ള ജിത്തുവിനെ കോണ്ടാക്ട് ചെയ്യുന്നത്. അവർ പ്രോപ്പർട്ടിസ് തരാമെന്ന് പറഞ്ഞു. അവരുടെ പ്രോപ്പർട്ടിസ്‌ യൂസ് ചെയ്ത് ഞാൻ ചില വർക്കുകൾ ഏറ്റെടുത്തു ചെയ്യാൻ തുടങ്ങി. അതിന് ശേഷം, എനിക്കെന്റെ അഡോൺസിന്റെ പേജ് ഒന്നു സെറ്റാക്കാൻ വേണ്ടി എനിയ്ക്ക് ഒരു ഫോട്ടോഷൂട്ട് ചെയ്യണമായിരുന്നു. എന്നാൽ ആരുമായും കണക്ഷൻ ഇല്ലതാനും അങ്ങനെ ഒരാൾ വഴി സിദ്വായുടെ സംഗീതയെ പരിചയപ്പെട്ടു. സംഗീത കോസ്റ്റും ഡിസൈനർ ആണ്. അവരാണ് എനിയ്ക്ക് നഷാഷ്‌ മേക്കോവറിന്റെ സഫാനയേയും, ഇൻസ്റ്റാഗ്രാം ഇൻഫ്ലുവൻസർ അഞ്ജന പാർവതി, വർണ എന്നിവരെയും പരിചയപ്പെടുത്തി തന്നത്. പിന്നെ സ്നേഹ വിജേഷിന്റെ ക്രിസ്മസ് ഷൂട്ട് കിട്ടി. സഫാന വഴിയാണ് ആ വർക്ക് കിട്ടിയത്.  

അതിന് ശേഷം സ്നേഹ വിജേഷിന്റെ മകന്റെ ബെർത്ഡേന്റെ ഡെക്കോർ വർക്കും ഏൽപ്പിച്ചു. അങ്ങനെ പയ്യെ എന്റെ ഇൻസ്റ്റാഗ്രാം പേജും റീച്ച് ആയി തുടങ്ങി.  എന്റെ സുഹൃത്ത് മുസ്തഫ ആയിരുന്നു ഫോട്ടോഗ്രാഫി ചെയ്തിരുന്നത്. എന്നെ വർക്ക് ഏല്പിച്ചവരും, സുഹൃത്തുക്കളുമെല്ലാം നന്നായി സപ്പോർട്ട് ചെയ്തു. ഫീൽഡിലും കുറെ നല്ല സൗഹൃദങ്ങൾ കിട്ടിയിട്ടുണ്ട്.  ഷംലത്ത് എന്ന് പറഞ്ഞ ഒരു സുഹൃത്തുണ്ട് എനിയ്ക്ക്. ഞാൻ വർക്കിന് പോകുമ്പോൾ എന്റെ മക്കളെ നോക്കുന്നത് വരെ അവളാണ്. വിശന്നാൽ ഭക്ഷണം ചോദിച്ചു കേറാൻ സ്വാതന്ത്ര്യമുള്ള വീട്, അവളുടെയാണ്. അത്രേം ഡീപ്പ് ആയ ഒരു സുഹൃത്ത് ബന്ധമാണത്. അത്പോലെ എന്റെ ജീവിതത്തിൽ എനിയ്ക്ക് ഒഴിച്ചു കൂടാനാകാത്ത പ്രധാനപ്പെട്ട ആൾ എന്റെ വലിയുമ്മയാണ് (ഉമ്മയുടെ ഉമ്മ)  എന്റെ ഏറ്റവും വലിയ സ്‌ട്രംഗ്ത്തും, സപ്പോർട്ടും വലിയുമ്മയാണ്. പിന്നെ എന്റെ കുടുംബം; ഹസ്ബന്റും, രണ്ട് മക്കളും എനിക്ക് എല്ലാവിധ സപ്പോർട്ടും നൽകി ഒപ്പമുണ്ട്.

അഡോൺ ആഡ്‌സ് ആൻഡ് ഇവന്റ്സ്

ഫോട്ടോഷൂട്ടിന് മോഡൽസിനെ എപ്പോഴും ആവശ്യമായി വന്നപ്പോഴാണ് എന്തുകൊണ്ട് Adorns ന്റെ തന്നെ കുറച്ചു മോഡൽസ് ഉണ്ടെങ്കിൽ എത്ര നന്നായേനെ എന്ന് ചിന്തിക്കുന്നത്. ഫാഷൻ ഷോ, മോഡലിംഗ് എന്നിവയെക്കുറിച്ചെല്ലാം കൂടുതൽ അറിയാൻ എനിയ്ക്ക് താല്പര്യമായിരുന്നു. അങ്ങനെ എന്റെ ഒരു സുഹൃത്ത് വിപിൻ വഴിയാണ് എനിയ്ക്ക് ഫാഷൻ ലോകത്തേക്കുള്ള വഴി തുറയ്ക്കുന്നത്. ബിപിന്റെ സുഹൃത്തായിരുന്നു തൃശൂരിൽ അറിയപ്പെടുന്ന ഫാഷൻ ഷോ നടത്തുന്ന കമ്പനിയുടെ സിഇഒ പിന്റോ. അങ്ങനെ  അസിസ്റ്റന്റ് ഡയറക്ടർ ആയിട്ട് അവരുടെ കൂടെ ആറു ഷോ ചെയ്തു. അവരുടെ കൂടെ നിന്ന് കുറെ കാര്യങ്ങൾ പഠിച്ചു. അതിന് ശേഷം എന്റെ ആഗ്രഹം പോലെ ഒരു മോഡലിംഗ് കമ്പനി സ്റ്റാർട്ട് ചെയ്തു. ഇപ്പോൾ അഡോൺസിന് സ്വന്തമായി 4 ഒഫിഷ്യൽ മോഡൽസുണ്ട്. 

തുടക്കത്തിൽ പെപ്പർഗ്രേയ്, ഷോ വുമൺ എന്നിവയുടെ Ad ആണ് ഞാൻ ചെയ്തിരുന്നത്. ഇപ്പോൾ പ്രീതി സിൽക്‌സിന്റെ ഇൻസ്റ്റ ഷൂട്ട് ഞാനാണ് ചെയ്യുന്നത്. ശോഭിക ഗോൾഡ്‌ ആൻഡ് ഡയമണ്ട്‌സിന്റെ  ഇനാഗുറേഷൻ വർക്കും, എഡ്യുഗോയിങ് ഇന്റർനാഷണലിന്റെ ഇവന്റും ഞങ്ങളായിരുന്നു. റീസന്റ് ആയിട്ട് ഹണി കേക്കിന്റെ ad ചെയ്തു. ഓരോ വർക്കും അത്രേം ഇഷ്ടത്തോടെയാണ് ഞാൻ ചെയ്യുന്നത്. എന്ത് നേടി എന്ന് ചോദിച്ചാൽ ‘ഞാൻ ഹാപ്പിയാണ്, സാറ്റീസ്‌ഫൈഡ് ആണ്.’ ഷംനയുടെ ശബ്ദത്തിൽ സന്തോഷം അലയടിച്ചു. 

ഭാവി പരിപാടികളെക്കുറിച്ചും, ആഗ്രഹളെക്കുറിച്ചും ചോദിച്ചപ്പോൾ ഷംന വാചാലയായി. “മക്കളുടെ കൂട്ടുകാരുടെ അമ്മമാരിൽ ഒരുപാട് പേർ സ്റ്റിച്ചിങ് അറിയുന്നവരുണ്ട്. അവരെയെല്ലാം ഉൾകൊള്ളിച്ചു കൊണ്ട് ഒരു സ്റ്റിച്ചിങ് യൂണിറ്റ് തുടങ്ങണമെന്ന് ആഗ്രഹമുണ്ട്. അവർക്ക് ഒരു ജോലിയുമായി. എനിയ്ക്കാണെങ്കിൽ പല ഷൂട്ടിനും കോസ്റ്റ്യും ആവശ്യമായി വരുകയും ചെയ്യും.” ഷംന കൂട്ടിച്ചേർത്തു.

മാത്രമല്ല, അഡോൺസിന്റെ ഓഫീസ് തുടങ്ങാനുള്ള ഒരുക്കത്തിലാണ് ഷംനയിപ്പോൾ. ഫ്രീലാൻസ് ആയി വർക്ക് എടുത്തു തുടങ്ങിയത് കൊണ്ട് ഇത് വരെ ഒരു ഓഫീസ് സ്‌പേസ് ഇല്ലായിരുന്നു. എന്നാൽ ഇനി ഷംനയുടെ ഓഫീസ് എന്ന സ്വപ്നം യാഥാർത്ഥ്യമാകാൻ പോകുകയാണ്.

“മികച്ച ബിസിനെസ് വുമണിനുള്ള ഒരു അവാർഡ് വാങ്ങണം” എന്ന ആഗ്രഹം ആത്മവിശ്വാസത്തോടെ തുറന്ന് പറയുമ്പോൾ പാഷന് വേണ്ടി, ഡിപ്രഷനെ തോൽപ്പിച്ച് കൊണ്ട് , ഒരു സാധാരണ മുസ്‌ലിം കുടുംബത്തിൽ നിന്നും സ്വന്തം ഇഷ്ടങ്ങൾ നേടിയെടുക്കാൻ വേണ്ടി  ഇറങ്ങി തിരിച്ച ‘ഷംന ഷെമി’ അനേകം സ്ത്രീകൾക്ക് കൂടെ പ്രചോദനമാകുകയാണ്.

ലേഖിക : കാമില കലാം

kamilakalam@gmail.com

📲 Share this News

Latest News

ബിജു മാത്യൂസിനെ വൈസ് ചെയർമാൻ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു
പാലാ: കേരളാ കോൺഗ്രസ് (എം) പാർലമെന്ററി പാർട്ടി ബിജു മാത്യൂസിനെ പാലാ നഗരസഭ വൈസ് ചെയർമാൻ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു. എൽഡിഎഫ് പാർലമെന്ററി പാർട്ടി യോഗത്തിലാണ്…
സംസ്കാര വേദി അധ്യാപക ദിനം ആചരിച്ചു.
പാലാ :അധ്യാപകർ അറിവിൻ്റെ വെളിച്ചം പകരുന്നവരാണെന്നും ജ്ഞാനത്തിൻ്റെ വ്യക്താക്കളായ അധ്യാപകരാണ് എ.ഐ യുഗത്തിലും കുട്ടികളെ നന്മയുടെ പാതകളിലേയ്ക്ക് നയിക്കേണ്ടതെന്നും ജോസ്.കെ.മാണി എം.പി പറഞ്ഞു.സംസ്കാരവേദി പാലാ…
പാലായിലെ സൈറൺ നിർത്തരുത്; ഹൈക്കോടതി ഉത്തരവിന്റെ നിയമപരിധിയും ശബ്ദമാനദണ്ഡങ്ങളും പരിശോധിക്കണം
പാലാ: പാലാ നഗരസഭയിൽ പതിറ്റാണ്ടുകളായി നിലനിൽക്കുന്ന സൈറൺ സംവിധാനം നിർത്തലാക്കാനുള്ള നീക്കം പൊതുതാൽപ്പര്യത്തിന് വിരുദ്ധമാണെന്ന് മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ. ജോസ്…
രാമപുരം കോളേജ് കൊമേഴ്‌സ് അസോസിയേഷൻ 'MACCOMA 2K26' ഉദ്‌ഘാടനം നടത്തി
രാമപുരം മാർ ആഗസ്തീനോസ് കോളേജ് കൊമേഴ്‌സ് അസോസിയേഷൻ 'MACCOMA' 2026 -'27 വർഷത്തെ പ്രവർത്തനങ്ങളുടെ ഉദ്‌ഘാടനം നടത്തി. കോളേജ് മാനേജര്‍ റവ. ഫാ. ബര്‍ക്ക്മാന്‍സ്…
പാലാ ജനറൽ ആശുപത്രിയിൽ ആംബുലൻസിന് ഗതാഗത തടസ്സം — ഇടപെട്ട് നഗരസഭാ നേതൃത്വം പ്രശ്നം പരിഹരിച്ചു
പാലാ ജനറൽ ആശുപത്രിയിൽ മോർച്ചറിയിലേക്ക് പോകുന്ന ഭാഗത്ത് വാഹനങ്ങൾ അനധികൃതമായി പാർക്ക് ചെയ്തതിനെ തുടർന്ന് മൃതദേഹവുമായി കാഞ്ഞിരപ്പള്ളിയിൽ നിന്ന് എത്തിയ ആംബുലൻസിന് ഗതാഗത തടസ്സം…
45-ാമത് ബിഷപ്പ് വയലിൽ ഓൾ കേരള ഇന്റർ കൊളീജിയറ്റ് വോളിബോൾ ചാമ്പ്യൻഷിപ്പ് 2026
പാലാ: സെന്റ് തോമസ് കോളേജ് പാലായുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന 45-ാമത് ബിഷപ്പ് വയലിൽ ഓൾ കേരള ഇന്റർ കൊളീജിയറ്റ് വോളിബോൾ ചാമ്പ്യൻഷിപ്പ് 2026 സെപ്റ്റംബർ…
നെൽസൺ ഡാൻ്റെ അനുസ്‌മരണവും സന്നദ്ധ രക്തദാന ക്യാമ്പും ഇന്ന് പാലാ ഡി വൈ എസ് പി ഓഫീസ് അങ്കണത്തിൽ
പാലാ: പാലാ ബ്ലഡ് ഫോറം ഡയറക്ടർ ബോർഡ് അംഗമായിരുന്ന നെൽസൺ ഡാൻ്റെയുടെ അനുസ്മരണവും സന്നദ്ധ രക്തദാന ക്യാമ്പും ഇന്ന് പാലായിൽ. ആഗസ്‌റ്റ് 30 ഞായറാഴ്ച…
ആത്മവിശ്വാസമാണ് വിജയത്തിലേക്കുള്ള വഴി; ‘ഫോമോ’യെ അകറ്റിനിർത്തണം: എയർ കൊമഡോർ പ്രശാന്ത് നായർ
കോട്ടയം: ഒരു വാതിൽ അടയുമ്പോൾ മറ്റൊരു വാതിൽ മാത്രമല്ല, പുതിയൊരു കവാടം തന്നെ തുറക്കപ്പെടാം. ജീവിതത്തിലെ തിരിച്ചടികളെയും നഷ്ടപ്പെടുന്ന അവസരങ്ങളെയും നിരാശയോടെ കാണാതെ പുതിയ…
പാലാ നഗരസഭ; തൊഴിലുറപ്പ് തൊഴിലാളികൾക്ക് ഓണത്തിന് മുമ്പ് വേതനം നൽകണം: UDF
പാലാ: തൊഴിലുറപ്പ് തൊഴിലാളികൾക്ക് ഓണത്തിന് മുമ്പ് തൊഴിൽ ചെയ്തതിന്റെ വേതനം നൽകണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുന്നതായി പാലാ നഗരസഭ UDF പാർലമെന്ററി പാർട്ടി അറിയിച്ചു. തൊഴിലുറപ്പ്…
പാലാ നഗരസഭയിൽ ചിലർ കഥയറിയാതെ ആട്ടം കാണുന്നു: രജിത പ്രകാശ്
പാലാ നഗരസഭയിൽ കഴിഞ്ഞ ഏഴ് മാസക്കാലം ഭരിച്ചവരുടെ ഭരണപരാജയങ്ങൾ മറച്ചുവെക്കുന്നതിനാണ് പുതിയ ചെയർപേഴ്സൺ ചുമതലയേറ്റിട്ട് ഒരാഴ്ച പോലും പൂർത്തിയാകുന്നതിന് മുമ്പ് ചിലർ വിമർശനങ്ങളുമായി രംഗത്തെത്തിയിരിക്കുന്നതെന്ന്…
നേരിന്റെ പാതയിൽ പാലാ മീഡിയാ അക്കാദമി; ഓണാഘോഷം സംഘടിപ്പിച്ചു
പാലാ: മാധ്യമ പ്രവർത്തനത്തിൽ സത്യസന്ധതയ്ക്കും നേരിനും പുതിയ മാനങ്ങൾ നൽകിയാണ് പാലാ മീഡിയാ അക്കാദമി മുന്നോട്ട് പോകുന്നതെന്ന് പാലാ നഗരസഭാധ്യക്ഷ മായാ രാഹുൽ പറഞ്ഞു.…
പാലാ നഗരസഭ UDF പാർലമെൻ്ററി പാർട്ടി യോഗം പ്രതിഷേധിച്ചു
പാലാ: ജില്ലാ കോൺഗ്രസ് കമ്മിറ്റി (DCC) പ്രസിഡൻ്റും ഏറ്റുമാനൂർ MLAയുമായ നാട്ടകം സുരേഷിനെതിരെ കോൺഗ്രസ് പുറത്താക്കിയ പാലാ നഗരസഭ കൗൺസിലർ ബിജു മാത്യൂസ് നടത്തുന്ന…
എൽഡിഎഫ് പിന്തുണയിൽ മായാ രാഹുൽ പാലാ നഗരസഭ ചെയർപേഴ്സൺ
പാലാ: പാലാ നഗരസഭയുടെ പുതിയ ചെയർപേഴ്സണായി വിമത-ഇടതുമുന്നണി കൂട്ടായ്മയുടെ സ്ഥാനാർഥി മായാ രാഹുൽ തെരഞ്ഞെടുക്കപ്പെട്ടു. ഇന്ന് രാവിലെ നടന്ന തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർഥി റിയ…
കുടുംബത്തിൽ നിന്ന് അകന്ന രണ്ട് പേരെ സ്വദേശത്തേക്ക് തിരിച്ചയച്ച് മരിയസദനം
പാലാ: വിവിധ സാഹചര്യങ്ങളിൽ കേരളത്തിലെത്തിപ്പെട്ട് ബന്ധുക്കളിൽ നിന്നും കുടുംബാംഗങ്ങളിൽ നിന്നും അകന്നുകഴിഞ്ഞിരുന്ന രണ്ട് പേരെ ആവശ്യമായ ഇടപെടലുകൾ നടത്തി മരിയാസദനം സ്വദേശത്തേക്ക് തിരിച്ചയച്ചു. ഡൽഹി…
രാഷ്ട്രപതിയുടെ അംഗീകാരത്തിന് ആദരമായി രാമപുരം കോളേജ് വിദ്യാർത്ഥികളുടെ 'കേരളം' സ്നേഹാഞ്ജലി
രാമപുരം: സംസ്ഥാനത്തിന്റെ ഔദ്യോഗിക നാമം എല്ലാ ഭാഷകളിലും "കേരളം" എന്നാക്കി മാറ്റുന്ന ബില്ലിന് രാഷ്ട്രപതി ദ്രൗപദി മുർമു അംഗീകാരം നൽകിയതിന്റെ സന്തോഷാഘോഷമായി രാമപുരം മാർ…
പ്രകൃതിദുരന്തത്തിൽ നാശനഷ്ടം സംഭവിച്ച ഹോട്ടൽ ഉടമകൾക്ക് കെഎച്ച്ആർഎയുടെ സഹായഹസ്തം
ഈരാറ്റുപേട്ട: പ്രകൃതിദുരന്തത്തിൽ നാശനഷ്ടങ്ങൾ സംഭവിച്ച ചെറുകിട ഹോട്ടൽ ഉടമകൾക്ക് കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷന്റെ (കെഎച്ച്ആർഎ) ‘സഹായഹസ്തം’ പദ്ധതിയിലൂടെ ധനസഹായം വിതരണം ചെയ്തു.…
സംസ്ഥാന കർഷക അവാർഡ് പാലാ രൂപതയുടെ സാൻതോം കമ്പനി ഏറ്റുവാങ്ങി
പാലാ: സംസ്ഥാന കൃഷി വകുപ്പ് കളമശ്ശേരി ആശിഷ് കൺവെൻഷൻ സെന്ററിൽ വച്ച് സംഘടിപ്പിച്ച സംസ്ഥാന തല കർഷക ദിനാഘോഷത്തിൽ വെച്ച് ഭക്ഷ്യ സ്വയം പര്യാപ്തതയുടെ…
പാലാ നഗരസഭ ചെയർപേഴ്സൺ തിരഞ്ഞെടുപ്പ്: ഇന്ന് യു.ഡി.എഫ് വാർത്താസമ്മേളനം
പാലാ: പാലാ നഗരസഭ ചെയർപേഴ്സൺ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യു.ഡി.എഫ് ഇന്ന് വാർത്താസമ്മേളനം നടത്തും. ഇന്ന് (ചൊവ്വ) ഉച്ചകഴിഞ്ഞ് 3ന് പാലാ അരുണാപുരം പി.ഡബ്ല്യു.ഡി ഗസ്റ്റ്…
പാലാ മീനച്ചില്‍ ഹെറിറ്റേജ് കള്‍ച്ചറല്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ഓണാഘോഷങ്ങള്‍ തുടങ്ങി
പാലാ: മീനച്ചില്‍ ഹെറിറ്റേജ് കള്‍ച്ചറല്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ഓണാഘോഷങ്ങള്‍ തുടങ്ങി. ആഘോഷങ്ങളുടെ ഭാഗമായി പായസമേളയും വിവിധ മത്സരങ്ങളും തുടങ്ങി. 17-ാമത് വര്‍ഷമാണ് പായസമേള സംഘടിപ്പിച്ചിരിക്കുന്നത്.…
ഐക്യത്തിലൂടെ കൂടുതൽ ശക്തമായ ഇന്ത്യ കെട്ടിപ്പടുക്കണം: മന്ത്രി മോൻസ് ജോസഫ്
പാലാ: രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും കാത്തുസൂക്ഷിച്ച് ജനാധിപത്യ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ട് കൂടുതൽ ശക്തവും വികസിതവുമായ ഇന്ത്യ കെട്ടിപ്പടുക്കണമെന്ന് മന്ത്രി മോൻസ് ജോസഫ് ആഹ്വാനം ചെയ്തു.…
മരിയസദനത്തിൽ സ്വാതന്ത്ര്യദിനവും മാതാവിന്റെ സ്വർഗ്ഗാരോപണ തിരുനാളും ആചരിച്ചു
മരിയസദനത്തിലെ അന്തേവാസികളോടൊപ്പം ഇന്ത്യയുടെ 80-ാം സ്വാതന്ത്ര്യദിനവും പരിശുദ്ധ കന്യകാമറിയത്തിന്റെ സ്വർഗ്ഗാരോപണ തിരുനാളും സംയുക്തമായി ആചരിച്ചു. മരിയസദനത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ സ്വാതന്ത്ര്യത്തിന്റെ മഹത്വവും പരിശുദ്ധ മാതാവിന്റെ…
പാലാ വേൾഡ് മലയാളി കൗൺസിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു
പാലാ: വേൾഡ് മലയാളി കൗൺസിൽ പാലാ ചാപ്റ്ററിന്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു. ചാപ്റ്റർ ചെയർമാൻ അഡ്വ. സന്തോഷ് മണർകാട്ട് ദേശീയപതാക ഉയർത്തി. അബ്ദുല്ലാഖാൻ സ്വാതന്ത്ര്യദിന…
പാലാ ഞൊണ്ടിമാക്കൽ കവലയിൽ സ്വാതന്ത്ര്യദിനാഘോഷം; ജോസ് കെ. മാണി എം.പി. പതാക ഉയർത്തി
പാലാ: രാജ്യത്തിന്റെ 80-ാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി പാലാ നഗരസഭയിലെ പുലിമലക്കുന്ന് ഞൊണ്ടിമാക്കൽ കവലയിൽ തുടർച്ചയായ ഒൻപതാം വർഷവും സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു. ജോസ് കെ. മാണി…
രാമപുരം കോളേജിൽ മെറിറ്റ് ഡേ നടത്തി
രാമപുരം: മാർ ആഗസ്തീനോസ് കോളേജിൽ മെറിറ്റ് ഡേ നടത്തി. കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഈ വർഷത്തെ ബിരുദാനന്തര പരീക്ഷയിൽ റാങ്ക് നേടിയ വിദ്യാർത്ഥികളെ…
പാലാ സെൻ്റ് മേരീസ് എൽ.പി. സ്കൂളിൽ വിപുലമായ സ്വാതന്ത്ര്യ ദിനാഘോഷം
പാലാ: സെൻ്റ് മേരീസ് എൽ.പി. സ്കൂളിൽ വിപുലമായ സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു. ഗാന്ധിജി, നെഹ്രു, സുഭാഷ് ചന്ദ്ര ബോസ്, ഭഗത് സിംഗ്, ഭാരതാംബ തുടങ്ങിയവരുടെ…
ദുരിത ബാധിതർക്ക് കരുത്തുപകരാൻ എന്നും കൂടെയുണ്ടാകും: മാർ ജോസഫ് കല്ലറങ്ങാട്ട്
പെരിങ്ങളം: പ്രകൃതി ദുരന്തങ്ങളിൽ വീടും ഭൂമിയും ജീവനോപാധികളും നഷ്ടപ്പെട്ടവർക്ക് കരുത്തുപകരാൻ പാലാ രൂപത പ്രതിജ്ഞാബദ്ധമാണെന്നും പെരിങ്ങളം ഇടവകയുടെ " കരുതൽ "പുനരധിവാസ പദ്ധതി മാതൃകാപരമാണെന്നും…
പാലാ നഗരസഭയിലെ ചെയർപേഴ്സൺ സ്ഥാനാർഥിയായി മായ രാഹുലിനെ പിന്തുണയ്ക്കാൻ വിമത കോൺഗ്രസ് കൗൺസിലർമാർ
പാലാ നഗരസഭയിലെ ചെയർപേഴ്സൺ സ്ഥാനാർഥിയായി മായ രാഹുലിനെ പിന്തുണയ്ക്കാൻ വിമത കോൺഗ്രസ് കൗൺസിലർമാർ തീരുമാനിച്ചു. ഇന്നലെ ചേർന്ന വിമത കൗൺസിലർമാരുടെ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്.…
പാലാ സർക്കാർ ആയുർവേദ ആശുപത്രിക്ക് ഫാനുകൾ സംഭാവന നൽകുന്നതിന് ഇടപെട്ട് ദേവസ്യാച്ചൻ മററത്തിലും ബൈജു കൊല്ലംപറമ്പിലും
പാലാ: പാലാ സർക്കാർ ആയുർവേദ ആശുപത്രിയിലേക്ക് പുതിയ ബ്ലോക്കിലേയ്ക്ക് രണ്ട് വാൾ ഫാനുകളും നാല് സീലിംഗ് ഫാനുകളും സംഭാവനയായി നൽകി. ആശുപത്രിയുടെ ആവശ്യകത പരിഗണിച്ച്…
ദുരിതാശ്വാസ ക്യാമ്പിൽ നിന്ന് വീടുകളിലേക്ക് മടങ്ങിയ കുടുംബങ്ങൾക്ക് കാരുണ്യ ആശ്വാസം
കടുത്തുരുത്തി: എഴുമാന്തുരുത്ത് ഗവൺമെന്റ് യു.പി. സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിൽ നിന്ന് വീടുകളിലേക്ക് മടങ്ങിയ കുടുംബങ്ങൾക്ക് അവശ്യവസ്തുക്കൾ വിതരണം ചെയ്തു. കാരുണ്യ ആശ്വാസ പദ്ധതിയുടെ ഭാഗമായി…
കാട്ടുപന്നി ശല്യം: നിയമാനുസൃതമായി നിര്‍മ്മാര്‍ജ്ജനം ചെയ്യും — മിനര്‍വാ മോഹന്‍
കുന്നോന്നിയില്‍ അംഗീകൃത ഷൂട്ടര്‍മാരുടെ യോഗം 19ന് പൂഞ്ഞാര്‍ തെക്കേക്കര: ജനവാസ മേഖലകളില്‍ മനുഷ്യജീവനും കൃഷിക്കും സ്വത്തിനും നാശനഷ്ടമുണ്ടാക്കുന്ന കാട്ടുപന്നികളെ നിയമാനുസൃതമായി നിര്‍മ്മാര്‍ജ്ജനം ചെയ്യുമെന്ന് പൂഞ്ഞാര്‍…
പാലാ കുടുംബശ്രീയുടെ ‘സമൃദ്ധി 2026’ ആരോഗ്യ കർക്കിടകം പരിപാടി
പാലാ: കുടുംബശ്രീ പാലാ CDS-ന്റെ നേതൃത്വത്തിൽ FNHW പ്രോഗ്രാമിന്റെ ഭാഗമായി ‘സമൃദ്ധി 2026’ ആരോഗ്യ കർക്കിടകം ബോധവൽകരണ ക്ലാസും പോഷകാഹാര പ്രദർശനവും സംഘടിപ്പിച്ചു. പാലാ…
ഇറ്റലിയിൽ നിന്ന് പാലായിലേക്ക്… അൽഫോൻസാ കോളേജിൽ വേറിട്ട കലാവിരുന്ന്
പാലാ: കേരളത്തിന്റെ തനിമയും ഓണത്തിന്റെ ആഘോഷപ്പെരുമയും നേരിൽ അനുഭവിച്ചറിഞ്ഞ് ഇറ്റലിയിൽ നിന്നെത്തിയ സഞ്ചാരികൾ. പാലാ അൽഫോൻസാ കോളേജിൽ ഒരുക്കിയ പ്രത്യേക കലാവിരുന്നാണ് ഇറ്റാലിയൻ സംഘത്തിന്…
പാലാ നഗരസഭ ചെയർപേഴ്സൺ തെരഞ്ഞെടുപ്പ്: യു.ഡി.എഫ് സ്ഥാനാർത്ഥിയെ മത്സരിപ്പിക്കാൻ തീരുമാനം
പാലാ: ഓഗസ്റ്റ് 19-ന് നടക്കുന്ന പാലാ നഗരസഭ ചെയർപേഴ്സൺ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയെ മത്സരിപ്പിക്കാൻ യു.ഡി.എഫ് പാർലമെന്ററി പാർട്ടി യോഗം തീരുമാനിച്ചു. സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാനുള്ള…
‘Buy Me a Coffee’ സ്ഥാപകൻ ജിജോ സണ്ണിക്ക് ചെർപ്പുങ്കൽ ബി.വി.എം കോളേജിൽ സ്വീകരണം
ചേർപ്പുങ്കൽ: ലോകശ്രദ്ധ നേടിയ മലയാളി സംരംഭകനും ‘Buy Me a Coffee’ സ്ഥാപകനുമായ ജിജോ സണ്ണിക്ക് ചേർപ്പുങ്കൽ ബിഷപ്പ് വയലിൽ മെമ്മോറിയൽ ഹോളി ക്രോസ്…
വ്യാജ പോക്സോ കേസെന്ന് ആരോപണം; അന്വേഷണം നടത്തി കേസ് പിൻവലിക്കണമെന്ന് സജി മഞ്ഞക്കടമ്പിൽ
പാലാ: തനിക്കെതിരെ പാലാ പോലീസ് രജിസ്റ്റർ ചെയ്തിരിക്കുന്ന പോക്സോ കേസ് വ്യാജമാണെന്നും, സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തി കേസ് പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് സജി മഞ്ഞക്കടമ്പിൽ…
രാമപുരത്ത് 'അരങ്ങ് 2K26' ഓണാഘോഷത്തിന് തുടക്കം; സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു
രാമപുരം: യുണൈറ്റഡ് മർച്ചന്റ് ചേംബർ അസോസിയേഷന്റെയും രാമപുരത്തെ വിവിധ സംഘടനകളുടെയും ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടിയായ 'അരങ്ങ് 2K26'യുടെ സ്വാഗതസംഘം ഓഫീസ് രാമപുരം ഗ്രാമപഞ്ചായത്ത്…
കോട്ടയം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (ഓഗസ്റ്റ് 8) അവധി
കോട്ടയം: ജില്ലയിൽ തുടരുന്ന മഴയുടെ പശ്ചാത്തലത്തിൽ കോട്ടയം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (ഓഗസ്റ്റ് 8, ശനി) ജില്ലാ കളക്ടർ ചേതൻ കുമാർ…
കുറിച്ചി സർക്കാർ ഹോമിയോ ആശുപത്രിയിൽ ഡേ വാച്ചർ കം അറ്റൻഡന്റ് ഒഴിവ്; അഭിമുഖം ഓഗസ്റ്റ് 14ന്
കോട്ടയം: കുറിച്ചി സർക്കാർ ഹോമിയോ ആശുപത്രിയിൽ ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി മുഖാന്തിരം ദിവസവേതന അടിസ്ഥാനത്തിൽ ഡേ വാച്ചർ കം അറ്റൻഡന്റ് തസ്തികയിലേക്ക് നിയമനം നടത്തുന്നു.…
ഫ്രണ്ട്‌സ് ഓഫ് മരിയസദനത്തിന്റെ അനുമോദനത്തോടെ ലോകകപ്പ് വേദിയിലേക്ക് സൂരജ് ബിജു
പാലാ: FIH Para Hockey World Cup Belgium–Netherlands 2026-ൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന ഇന്ത്യൻ ടീമിലേക്ക് കേരളത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട പാലാ മരിയസദനത്തിലെ Lisieux…
പാലായിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കെ.എസ്.ഇ.ബി വർക്കേഴ്സ് അസോസിയേഷന്റെ പ്രതിഷേധം
പാലാ: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കെ.എസ്.ഇ.ബി വർക്കേഴ്സ് അസോസിയേഷൻ പാലാ ഡിവിഷന്റെ നേതൃത്വത്തിൽ സെക്ഷൻ ഓഫീസുകളിലും ഡിവിഷൻ കേന്ദ്രത്തിലും പ്രതിഷേധയോഗം സംഘടിപ്പിച്ചു. പൊതുസ്ഥലമാറ്റം ഉടൻ…
കേരളാ ഗ്രോ ജില്ലാ പ്രീമിയം സ്‌റ്റോർ കോട്ടയത്ത് പ്രവർത്തനം ആരംഭിച്ചു
കോട്ടയം: കർഷക കൂട്ടായ്മകളും സംരംഭകരും ഉണ്ടാക്കുന്ന ഗുണമേന്മയുള്ള കാർഷികവിളകൾ, ഉൽപ്പന്നങ്ങൾ എന്നിവയ്ക്ക് സംസ്ഥാന കൃഷി വകുപ്പ് നൽകുന്ന "കേരള ഗ്രോ" എന്ന ബ്രാന്റ് നെയിമോടു…
വർഷങ്ങളായി ദുരവസ്ഥയിൽ കഞ്ഞിക്കുഴി ജംഗ്ഷനിലെ ശുചിമുറി; നഗരസഭയുടെ അനാസ്ഥക്കെതിരെ പ്രതിഷേധം ശക്തം
കോട്ടയം: അക്ഷരനഗരിയുടെ പ്രധാന കേന്ദ്രങ്ങളിലൊന്നായ കഞ്ഞിക്കുഴി ജംഗ്ഷനിൽ ടാക്സി, ഓട്ടോ തൊഴിലാളികൾ ഉൾപ്പെടെ നൂറുകണക്കിന് ആളുകൾ ദിവസേന ഉപയോഗിക്കുന്ന പൊതുശുചിമുറി വർഷങ്ങളായി അതീവ ദുരവസ്ഥയിൽ…
ഇന്ത്യൻ പാര ഹോക്കി ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട സൂരജ് ബിജുവിന് ഓഗസ്റ്റ് 6-ന് പാലാ മരിയസദനത്തിൽ അനുമോദനം
പാലാ: ഇന്ത്യയെ പ്രതിനിധീകരിക്കുന്ന ഇന്ത്യൻ പാര ഹോക്കി ടീമിലേക്ക് കേരളത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട പാലാ മരിയസദനത്തിലെ Lisieux Sadanam കുട്ടികളുടെ ഭവനത്തിലെ വിദ്യാർത്ഥി സൂരജ്…
തീക്കോയിൽ പശുക്കളെ നഷ്ടപ്പെട്ട അനിൽകുമാറിന് ആശ്വാസവുമായി മന്ത്രി ബിന്ദു കൃഷ്ണ
ജീവനോപാധിയായിരുന്ന പതിനൊന്നു പശുക്കളെ മലവെള്ളപ്പാച്ചിലിൽ നഷ്ടപ്പെട്ട അനിൽകുമാറിന് സമാശ്വാസവുമായി ക്ഷീര വികസന-മൃഗ സംരക്ഷണ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ. തിങ്കളാഴ്ച വൈകുന്നേരം തീക്കോയി മേസ്തിരിപ്പടിയിലെ…
ക്യാമറയ്ക്ക് മുന്നിലല്ല... ക്യാമറയ്ക്ക് പിന്നിൽ നിൽക്കുന്നവരുടെ സുരക്ഷയും വാർത്തയാണ്
ഇന്ന് മണ്ണിടിച്ചിലിനിടെ ഒരു ന്യൂസ് ക്യാമറാമാന്റെ ദേഹത്തേക്ക് മണ്ണ് പതിച്ച ദൃശ്യങ്ങൾ കേരളം കണ്ടു. ക്യാമറയും ലൈവ് യൂണിറ്റ് ബാഗും മുഴുവൻ ചെളിയിൽ മുങ്ങി.…
തീക്കോയി ഇല്ലിക്കുന്ന് തൂക്കുപാലം തകർന്നു! ഒഴുകിപ്പോയി
തീക്കോയി; തീക്കോയി- തലനാട് ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ചരിത്രപ്രസിദ്ധമായ ഇല്ലിക്കുന്ന് തൂക്കുപാലം ഉരുൾ വെള്ളത്തിൽ പൂർണമായും തകർന്നു ഇതോടെ തലനാട് ഗ്രാമപഞ്ചായത്തിലെ നാലാം വാർഡിലെ അൻപതോളം…
പാലായിൽ കൗതുകക്കാഴ്ച, മലയോരത്ത് കണ്ണീരും ദുരിതവും
പാലാ: 2026ലെ ആദ്യ വലിയ മഴ കേരളത്തെ വീണ്ടും പ്രളയസമാന സാഹചര്യത്തിലേക്ക് തള്ളിവിട്ടപ്പോൾ, പാലായും കോട്ടയം ജില്ലയിലെ മലയോര മേഖലയും രണ്ട് വ്യത്യസ്ത മുഖങ്ങളാണ്…
ദുരന്തബാധിതർക്ക് പരമാവധി നഷ്ടപരിഹാരം ഉറപ്പാക്കും; മുന്നറിയിപ്പുകൾ അവഗണിക്കരുതെന്ന് മാണി സി കാപ്പൻ
പാലാ: കനത്ത മഴയും മിന്നൽ പ്രളയവും ദുരിതം വിതച്ച പ്രദേശങ്ങൾ സന്ദർശിച്ച് നാശനഷ്ടങ്ങൾ വിലയിരുത്തിയ ശേഷം ദുരന്തബാധിതർക്ക് എത്രയും വേഗം പുനരധിവാസവും പരമാവധി നഷ്ടപരിഹാരവും…
കനത്ത മഴയിൽ ദുരിതബാധിതർക്ക് അഭയമൊരുക്കണം : മാർ ജോസഫ് കല്ലറങ്ങാട്ട്
പാലാ: സംസ്ഥാനത്ത് അതിതീവ്ര മഴയും വെള്ളപ്പൊക്കവും രൂക്ഷമായ സാഹചര്യത്തിൽ ദുരിതബാധിതർക്ക് സഹായം ഒരുക്കണമെന്ന് പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട്. ദുരിതം അനുഭവിക്കുന്നവർക്ക് അടിയന്തര…
കനത്ത മഴ: തീക്കോയിയിലും പൂഞ്ഞാറിലും ഉരുൾപൊട്ടൽ; അമ്മയും മകനും മരിച്ചു, നിരവധി വീടുകൾ തകർന്നു
പാലാ: കോട്ടയം ജില്ലയിലെ തീക്കോയി, പൂഞ്ഞാർ മേഖലകളിൽ കനത്ത മഴയെ തുടർന്ന് ഉണ്ടായ ഉരുൾപൊട്ടലിലും മണ്ണിടിച്ചിലിലും രണ്ട് പേർ മരിച്ചു. നിരവധി വീടുകൾ തകർന്നതോടൊപ്പം…