പാലായിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കെ.എസ്.ഇ.ബി വർക്കേഴ്സ് അസോസിയേഷന്റെ പ്രതിഷേധം
(916)
1 Gram
(916)
8 Gram
1 Gram
പാലാ: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കെ.എസ്.ഇ.ബി വർക്കേഴ്സ് അസോസിയേഷൻ പാലാ ഡിവിഷന്റെ നേതൃത്വത്തിൽ സെക്ഷൻ ഓഫീസുകളിലും ഡിവിഷൻ കേന്ദ്രത്തിലും പ്രതിഷേധയോഗം സംഘടിപ്പിച്ചു.
പൊതുസ്ഥലമാറ്റം ഉടൻ നടപ്പാക്കുക, പൊതു സ്ഥലംമാറ്റ മാനദണ്ഡങ്ങൾ അട്ടിമറിക്കുന്ന നീക്കം അവസാനിപ്പിക്കുക, മാനദണ്ഡം ലംഘിച്ചുള്ള വർക്കിംഗ് അറേഞ്ച്മെന്റ് ഉത്തരവുകൾ പിൻവലിക്കുക, ഡി.എ കുടിശ്ശിക അനുവദിക്കുക, ശമ്പളപരിഷ്കരണ നടപടികൾ ആരംഭിക്കുക, അർഹതപ്പെട്ട പ്രമോഷനുകൾ ഉടൻ നടത്തുക, ഗുണമേന്മയുള്ള സാധനസാമഗ്രികൾ ആവശ്യത്തിന് ലഭ്യമാക്കുക, വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം കാണുക തുടങ്ങിയ എട്ടിന ആവശ്യങ്ങളാണ് പ്രതിഷേധത്തിൽ ഉന്നയിച്ചത്.
സെക്ഷൻ കേന്ദ്രങ്ങളിൽ രാവിലെ പ്രതിഷേധയോഗങ്ങളും ഡിവിഷൻ കേന്ദ്രത്തിൽ ഉച്ചയ്ക്ക് പ്രതിഷേധയോഗവും നടന്നു. പാലാ വൈദ്യുതി ഭവനിൽ നടന്ന പ്രതിഷേധയോഗം സ. ആൻസി ഐസക്കിന്റെ അധ്യക്ഷതയിൽ ചേർന്നു.
ഡിവിഷൻ സെക്രട്ടറി ബോബി തോമസ് പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്ത് സമരത്തിന് ആധാരമായ വിഷയങ്ങൾ വിശദീകരിച്ചു. സ. അഭിലാഷ് ലാൽ സ്വാഗതവും സ. ജിസ്സി ജോണി നന്ദിയും രേഖപ്പെടുത്തി.
Latest News
