ഇന്ത്യൻ പാര ഹോക്കി ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട സൂരജ് ബിജുവിന് ഓഗസ്റ്റ് 6-ന് പാലാ മരിയസദനത്തിൽ അനുമോദനം
(916)
1 Gram
(916)
8 Gram
1 Gram
പാലാ: ഇന്ത്യയെ പ്രതിനിധീകരിക്കുന്ന ഇന്ത്യൻ പാര ഹോക്കി ടീമിലേക്ക് കേരളത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട പാലാ മരിയസദനത്തിലെ Lisieux Sadanam കുട്ടികളുടെ ഭവനത്തിലെ വിദ്യാർത്ഥി സൂരജ് ബിജുവിന് അനുമോദന സമ്മേളനം സംഘടിപ്പിക്കുന്നു. ഓഗസ്റ്റ് 6-ന് വൈകിട്ട് 5 മണിക്ക് പാലാ മരിയസദനത്തിൽ നടക്കുന്ന ചടങ്ങിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.
ജീവിതത്തിലെ പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് പിതാവിനെ ശുശ്രൂഷിച്ചുകൊണ്ടും പഠനവും കായികപരിശീലനവും ഒരുപോലെ മുന്നോട്ടുകൊണ്ടുപോയ സൂരജ്, പാലാ മരിയസദനത്തിന്റെ സ്നേഹപരിപാലനത്തിൽ വളർന്നാണ് ഈ അഭിമാനനേട്ടം കൈവരിച്ചത്. ഇടപ്പാടി സ്നേഹറാം സ്പെഷ്യൽ സ്കൂളിലെ വിദ്യാർത്ഥിയായിരുന്ന സൂരജിന് പരിശീലനം നൽകിയത് അല്ലി ടീച്ചറാണ്.
മുൻ വനിതാ കമ്മീഷൻ അംഗം പ്രമീള ദേവിയും മുത്തോലി മുൻ പഞ്ചായത്ത് പ്രസിഡന്റ് രഞ്ജിത് ജി. മീനഭവനും ചേർന്നാണ് സൂരജിനെയും പിതാവിനെയും മരിയസദനത്തിൽ എത്തിച്ചത്.
2026 ഫെബ്രുവരിയിൽ കോട്ടയം ജില്ലയിൽ നിന്ന് കേരള പാര ഹോക്കി ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട സൂരജ്, ഹരിയാനയിൽ നടന്ന ദേശീയ മത്സരത്തിൽ കേരളത്തെ പ്രതിനിധീകരിച്ച് മികച്ച പ്രകടനം കാഴ്ചവെച്ചു.
തുടർന്ന് ഫരിദാബാദ്, ഗ്വാലിയർ എന്നിവിടങ്ങളിലായി നടന്ന ദേശീയ പരിശീലന ക്യാമ്പുകളിൽ മികവ് തെളിയിച്ച അദ്ദേഹം, FIH Para Hockey World Cup Belgium–Netherlands 2026-ൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന ടീമിലേക്ക് കേരളത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുകയായിരുന്നു.
ഓഗസ്റ്റ് 9-ന് ഫരിദാബാദിലെ ദേശീയ പരിശീലന ക്യാമ്പിലേക്ക് യാത്രതിരിക്കുന്ന സൂരജ്, അവസാനഘട്ട പരിശീലനത്തിന് ശേഷം ഓഗസ്റ്റ് 19-ന് ഇന്ത്യൻ ടീമിനൊപ്പം ബെൽജിയം–നെതർലാൻഡ്സിലേക്ക് ലോകകപ്പ് മത്സരത്തിനായി പുറപ്പെടും.
സൂരജിന്റെ ഈ ചരിത്രനേട്ടത്തെ ആദരിക്കുന്നതിനും ലോകവേദിയിലേക്കുള്ള അദ്ദേഹത്തിന്റെ യാത്രയ്ക്ക് ആശംസകൾ നേർക്കുന്നതിനുമായി സംഘടിപ്പിക്കുന്ന അനുമോദന സമ്മേളനത്തിൽ പൊതുജനങ്ങളുടെ സാന്നിധ്യം അഭ്യർഥിച്ചിട്ടുണ്ട്.
Latest News
