വർഷങ്ങളായി ദുരവസ്ഥയിൽ കഞ്ഞിക്കുഴി ജംഗ്ഷനിലെ ശുചിമുറി; നഗരസഭയുടെ അനാസ്ഥക്കെതിരെ പ്രതിഷേധം ശക്തം
(916)
1 Gram
(916)
8 Gram
1 Gram
കോട്ടയം: അക്ഷരനഗരിയുടെ പ്രധാന കേന്ദ്രങ്ങളിലൊന്നായ കഞ്ഞിക്കുഴി ജംഗ്ഷനിൽ ടാക്സി, ഓട്ടോ തൊഴിലാളികൾ ഉൾപ്പെടെ നൂറുകണക്കിന് ആളുകൾ ദിവസേന ഉപയോഗിക്കുന്ന പൊതുശുചിമുറി വർഷങ്ങളായി അതീവ ദുരവസ്ഥയിൽ തുടരുന്നതായി പരാതി. തകർന്ന നിലയിലും ശുചിത്വമില്ലാതെയും കിടക്കുന്ന ശുചിമുറി ഉപയോഗിക്കാൻ തൊഴിലാളികൾ നിർബന്ധിതരാകുന്നതായി ഇവർ പറയുന്നു.
നഗരത്തിന്റെ പ്രധാന ജംഗ്ഷനിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് അടിസ്ഥാന സൗകര്യമായ ശുചിമുറി നവീകരിക്കുകയോ പകരം സുരക്ഷിതവും വൃത്തിയുള്ളതുമായ സംവിധാനം ഒരുക്കുകയോ ചെയ്യാൻ കോട്ടയം നഗരസഭ ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ലെന്നാണ് തൊഴിലാളികളുടെയും നാട്ടുകാരുടെയും ആക്ഷേപം.
നഗര വികസനവുമായി ബന്ധപ്പെട്ട വലിയ പദ്ധതികൾ പ്രഖ്യാപിക്കുമ്പോഴും തൊഴിലാളികളുടെ അടിസ്ഥാന ആവശ്യങ്ങൾ അവഗണിക്കപ്പെടുകയാണെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. പൊതുജനാരോഗ്യത്തിനും ശുചിത്വത്തിനും മുൻഗണന നൽകേണ്ട നഗരസഭ ഇക്കാര്യത്തിൽ അടിയന്തര നടപടി സ്വീകരിക്കണമെന്ന് വിവിധ തൊഴിലാളി സംഘടനകളും ആവശ്യപ്പെടുന്നു.
കഞ്ഞിക്കുഴി ജംഗ്ഷനിൽ ജോലി ചെയ്യുന്ന ടാക്സി, ഓട്ടോ തൊഴിലാളികൾക്ക് മാന്യമായി ഉപയോഗിക്കാവുന്ന പുതിയ താൽക്കാലികമോ സ്ഥിരമോ ആയ ശുചിമുറി എത്രയും വേഗം നിർമ്മിച്ച് നൽകണമെന്നാണ് ശക്തമായ ആവശ്യം ഉയരുന്നത്.
റിപ്പോർട്ട്: റോബിൻ ഇരുമാപ്ര
Latest News
