ഒരു സാധാരണക്കാരി, ഫാഷൻ കൺസൾട്ടന്റ്, സിഇഒ: യുവ സംരംഭക ഷംന ഷെമി മനസ്സ് തുറക്കുന്നു
സാധാരണക്കാരിയിൽ നിന്ന് സിഇഒ യിലേക്കുള്ള ദൂരം! മനുഷ്യർ രണ്ടു വിധമാണ്. ജീവിതം പല പ്രതിസന്ധികളിലൂടെ കടന്ന് പോകുമ്പോൾ തോൽവിയ്ക്ക് മുന്നിൽ പകച്ചു പോകുന്നവരും, തോൽവിയെ അംഗീകരിക്കാൻ മനസ്സില്ലാത്തവരും. കയ്പേറിയ അനുഭവങ്ങൾ കുട്ടിക്കാലത്തെ ഓർമ്മകൾക്ക് ഭാരം വെപ്പിച്ചപ്പോൾ അതിൽ നിന്നും ഊർജ്ജം ഉൾക്കൊണ്ട് വിജയിയ്ക്കാൻ ഇറങ്ങി തിരിച്ച ഒരു സ്ത്രീ. ഭാര്യ, അമ്മ എന്ന നിലയിൽ മാത്രം ഒതുങ്ങി പോകേണ്ടതല്ല താൻ എന്ന സത്യം തിരിച്ചറിഞ്ഞ് തന്റെ പാഷനെ മുറുകെ പിടിച്ചു അതിനു വേണ്ടി ജീവിക്കുന്ന യുവ സംരംഭക….
