രാമപുരം കോളേജിൽ സംഗീതം ആലപിച്ച് ചീഫ് വിപ്പ്; കൈയടിച്ച് വിദ്യാർഥികൾ
രാമപുരം: മാർ അഗസ്തീനോസ് കോളേജിൽ സംഘടിപ്പിച്ച ദേശീയ സെമിനാറിനിടെ വേറിട്ട അനുഭവമായി കേരള ഗവൺമെന്റ് ചീഫ് വിപ്പ് അപു ജോൺ ജോസഫിന്റെ ഗാനാലാപനം. സെമിനാറിൽ മുഖ്യാതിഥിയായി പങ്കെടുത്ത അദ്ദേഹം പരിപാടിക്കിടെ പ്രശസ്ത ഹിന്ദി ഗാനം ‘പെഹലാ നഷാ, പെഹലാ ഖുമാർ’ ആലപിച്ചു. ഔദ്യോഗിക പരിപാടികൾക്കിടയിൽ ചീഫ് വിപ്പ് ഗാനം ആലപിച്ചത് വിദ്യാർഥികൾക്ക് വേറിട്ട അനുഭവമായി. ഗാനം ആലപിക്കുന്നതിനിടെ സദസ്സിൽ നിന്ന് വിദ്യാർഥികളടക്കമുള്ളവരുടെ കൈയടിയും ആവേശകരമായ പ്രതികരണവും ഉയർന്നു. പിതാവ് പി. ജെ. ജോസഫിന്റെ സംഗീതാഭിരുചിയുടെ പാത പിന്തുടർന്ന്…
