വർഷങ്ങളായി ദുരവസ്ഥയിൽ കഞ്ഞിക്കുഴി ജംഗ്ഷനിലെ ശുചിമുറി; നഗരസഭയുടെ അനാസ്ഥക്കെതിരെ പ്രതിഷേധം ശക്തം
കോട്ടയം: അക്ഷരനഗരിയുടെ പ്രധാന കേന്ദ്രങ്ങളിലൊന്നായ കഞ്ഞിക്കുഴി ജംഗ്ഷനിൽ ടാക്സി, ഓട്ടോ തൊഴിലാളികൾ ഉൾപ്പെടെ നൂറുകണക്കിന് ആളുകൾ ദിവസേന ഉപയോഗിക്കുന്ന പൊതുശുചിമുറി വർഷങ്ങളായി അതീവ ദുരവസ്ഥയിൽ തുടരുന്നതായി പരാതി. തകർന്ന നിലയിലും ശുചിത്വമില്ലാതെയും കിടക്കുന്ന ശുചിമുറി ഉപയോഗിക്കാൻ തൊഴിലാളികൾ നിർബന്ധിതരാകുന്നതായി ഇവർ പറയുന്നു. നഗരത്തിന്റെ പ്രധാന ജംഗ്ഷനിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് അടിസ്ഥാന സൗകര്യമായ ശുചിമുറി നവീകരിക്കുകയോ പകരം സുരക്ഷിതവും വൃത്തിയുള്ളതുമായ സംവിധാനം ഒരുക്കുകയോ ചെയ്യാൻ കോട്ടയം നഗരസഭ ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ലെന്നാണ് തൊഴിലാളികളുടെയും നാട്ടുകാരുടെയും ആക്ഷേപം. നഗര…
