ദുരിത ബാധിതർക്ക് കരുത്തുപകരാൻ എന്നും കൂടെയുണ്ടാകും: മാർ ജോസഫ് കല്ലറങ്ങാട്ട്
പെരിങ്ങളം: പ്രകൃതി ദുരന്തങ്ങളിൽ വീടും ഭൂമിയും ജീവനോപാധികളും നഷ്ടപ്പെട്ടവർക്ക് കരുത്തുപകരാൻ പാലാ രൂപത പ്രതിജ്ഞാബദ്ധമാണെന്നും പെരിങ്ങളം ഇടവകയുടെ ” കരുതൽ “പുനരധിവാസ പദ്ധതി മാതൃകാപരമാണെന്നും ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് അഭിപ്രായപ്പെട്ടു. ദുരന്ത ബാധിതർക്ക് ആശ്വാസം പകരുന്നതിനായി വിവിധ ഇടവക പ്രദേശങ്ങൾ സന്ദർശിച്ചു സംസാരിക്കുകയായിരുന്നു ബിഷപ്പ്. പതിനഞ്ചു പുതിയ വീടുകളുടെ നിർമ്മാണവും പതിനെട്ടു വീടുകളുടെ പുന:നിർമ്മാണവും നിരവധി കുടുംബങ്ങളുടെ ജീവിത മാർഗ്ഗം വീണ്ടെടുക്കലും ലക്ഷ്യം വെച്ചുള്ള രൂപതയുടെ സമഗ്രമായ പദ്ധതിക്ക് പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റിയാണ് നേതൃത്വം…
