പ്രകൃതിദുരന്തത്തിൽ നാശനഷ്ടം സംഭവിച്ച ഹോട്ടൽ ഉടമകൾക്ക് കെഎച്ച്ആർഎയുടെ സഹായഹസ്തം
ഈരാറ്റുപേട്ട: പ്രകൃതിദുരന്തത്തിൽ നാശനഷ്ടങ്ങൾ സംഭവിച്ച ചെറുകിട ഹോട്ടൽ ഉടമകൾക്ക് കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷന്റെ (കെഎച്ച്ആർഎ) ‘സഹായഹസ്തം’ പദ്ധതിയിലൂടെ ധനസഹായം വിതരണം ചെയ്തു. ഈരാറ്റുപേട്ട, പൂഞ്ഞാർ മേഖലകളിൽ ഉരുൾപൊട്ടലിലും വെള്ളപ്പൊക്കത്തിലും കടകൾ തകർന്നവർക്കാണ് അസോസിയേഷൻ സഹായധനം നൽകിയത്. ഈരാറ്റുപേട്ട വിന്നർ ഹോട്ടലിൽ നടന്ന ചടങ്ങിൽ മുനിസിപ്പൽ ചെയർപേഴ്സൺ വി.പി. നാസർ സഹായധന വിതരണം നിർവഹിച്ചു. കെഎച്ച്ആർഎ യൂണിറ്റ് പ്രസിഡന്റ് സുകുമാരൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. തലപ്പലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോമി ബെന്നി, ഫുഡ് സേഫ്റ്റി ഓഫീസർ…
