ദുരന്തബാധിതർക്ക് പരമാവധി നഷ്ടപരിഹാരം ഉറപ്പാക്കും; മുന്നറിയിപ്പുകൾ അവഗണിക്കരുതെന്ന് മാണി സി കാപ്പൻ
പാലാ: കനത്ത മഴയും മിന്നൽ പ്രളയവും ദുരിതം വിതച്ച പ്രദേശങ്ങൾ സന്ദർശിച്ച് നാശനഷ്ടങ്ങൾ വിലയിരുത്തിയ ശേഷം ദുരന്തബാധിതർക്ക് എത്രയും വേഗം പുനരധിവാസവും പരമാവധി നഷ്ടപരിഹാരവും ഉറപ്പാക്കുമെന്ന് മാണി സി കാപ്പൻ എം.എൽ.എ. അറിയിച്ചു. മലവെള്ളപ്പാച്ചിലിൽ തൂക്കുപാലം ഒലിച്ചുപോയ തലനാട് കവല പാലത്തിന് സമീപവും ദുരന്തബാധിത പ്രദേശങ്ങളും എം.എൽ.എ സന്ദർശിച്ചു. പ്രളയത്തിൽ 12 പശുക്കൾ ചത്തുപോയ ഫാമും അദ്ദേഹം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. ജില്ലാ കളക്ടർ ചേതൻകുമാർ മീണയും വിവിധ വകുപ്പ് ഉദ്യോഗസ്ഥരും എം.എൽ.എയ്ക്കൊപ്പമുണ്ടായിരുന്നു. പ്രദേശത്ത് ഏകദേശം 50…
