നിർമിത ബുദ്ധിയുടെ കാലത്ത് ദൈവശക്തിയെ ഓർമിപ്പിക്കുന്ന പുണ്യവതിയാണ് വിശുദ്ധ അൽഫോൻസാ: മാർ ജേക്കബ് മുരിക്കൻ
ഭരണങ്ങാനം: നിർമിത ബുദ്ധിയുടെ ഈ കാലഘട്ടത്തിൽ ദൈവത്തിന്റെ ശക്തിയെക്കുറിച്ച് ലോകത്തെ ഓർമിപ്പിക്കുന്ന പുണ്യവതിയാണ് വിശുദ്ധ അൽഫോൻസയെന്ന് മാർ ജേക്കബ് മുരിക്കൻ പറഞ്ഞു. ഭരണങ്ങാനത്ത് വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളിന്റെ ഒമ്പതാം ദിനത്തിൽ ദിവ്യബലി അർപ്പിച്ച് സന്ദേശം നൽകുകയായിരുന്നു അദ്ദേഹം. ജീവിതത്തിന്റെ ഭൂരിഭാഗവും രോഗിയായി കിടക്കയിൽ കഴിഞ്ഞ വിശുദ്ധ അൽഫോൻസാ സഹനത്തെ പ്രാർത്ഥനയാക്കി മാറ്റിയ വ്യക്തിയാണെന്ന് അദ്ദേഹം പറഞ്ഞു. അതുകൊണ്ടുതന്നെ ദൈവസന്നിധിയിൽ ആ പ്രാർത്ഥനയ്ക്ക് വലിയ വിലയുണ്ടെന്നും അൽഫോൻസാമ്മയുടെ കബറിടത്തിൽ എത്തി പ്രാർത്ഥിക്കുന്ന നിരവധി രോഗികൾ സൗഖ്യം പ്രാപിക്കുന്നതിലൂടെ അത്…
