നിർമിത ബുദ്ധിയുടെ കാലത്ത് ദൈവശക്തിയെ ഓർമിപ്പിക്കുന്ന പുണ്യവതിയാണ് വിശുദ്ധ അൽഫോൻസാ: മാർ ജേക്കബ് മുരിക്കൻ

🥇 TODAY GOLD RATE - 29-07-2026
22K
(916)
1 Gram
₹13,155
22K
(916)
8 Gram
₹105,240
Silver
1 Gram
₹235

ഭരണങ്ങാനം: നിർമിത ബുദ്ധിയുടെ ഈ കാലഘട്ടത്തിൽ ദൈവത്തിന്റെ ശക്തിയെക്കുറിച്ച് ലോകത്തെ ഓർമിപ്പിക്കുന്ന പുണ്യവതിയാണ് വിശുദ്ധ അൽഫോൻസയെന്ന് മാർ ജേക്കബ് മുരിക്കൻ പറഞ്ഞു. ഭരണങ്ങാനത്ത് വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളിന്റെ ഒമ്പതാം ദിനത്തിൽ ദിവ്യബലി അർപ്പിച്ച് സന്ദേശം നൽകുകയായിരുന്നു അദ്ദേഹം.

Sponsor

ജീവിതത്തിന്റെ ഭൂരിഭാഗവും രോഗിയായി കിടക്കയിൽ കഴിഞ്ഞ വിശുദ്ധ അൽഫോൻസാ സഹനത്തെ പ്രാർത്ഥനയാക്കി മാറ്റിയ വ്യക്തിയാണെന്ന് അദ്ദേഹം പറഞ്ഞു. അതുകൊണ്ടുതന്നെ ദൈവസന്നിധിയിൽ ആ പ്രാർത്ഥനയ്ക്ക് വലിയ വിലയുണ്ടെന്നും അൽഫോൻസാമ്മയുടെ കബറിടത്തിൽ എത്തി പ്രാർത്ഥിക്കുന്ന നിരവധി രോഗികൾ സൗഖ്യം പ്രാപിക്കുന്നതിലൂടെ അത് വ്യക്തമായിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Sponsor

നിർമിത ബുദ്ധിയിലൂടെ ലോകത്തെ കീഴടക്കാമെന്ന് മനുഷ്യൻ കരുതുന്ന ഈ കാലത്ത് യഥാർഥ മൂല്യം മനുഷ്യനാണെന്ന തിരിച്ചറിവ് ഉണ്ടാകണമെന്നും മാർ ജേക്കബ് മുരിക്കൻ പറഞ്ഞു. ലോകത്തിൽ എന്ത് ചെയ്തു എന്നതിലല്ല, എങ്ങനെ ചെയ്തു, അത് മറ്റുള്ളവരുടെ നന്മയ്ക്ക് കാരണമായോ എന്നതാണ് പ്രധാനമെന്നും അദ്ദേഹം വ്യക്തമാക്കി.

വിശുദ്ധ അൽഫോൻസാമ്മയുടെ കബറിടം ദൈവം സംസാരിക്കുന്ന ഇടവും അനേകരുടെ ആത്മീയ ആകർഷണകേന്ദ്രവുമാണെന്ന് അദ്ദേഹം പറഞ്ഞു. ബലിപീഠ കേന്ദ്രീകൃത ജീവിതം നയിക്കാനും ദിവ്യകാരുണ്യം സ്വീകരിക്കാനും നന്മയും തിന്മയും തിരിച്ചറിഞ്ഞ് ജീവിക്കാനുമുള്ള സന്ദേശമാണ് അൽഫോൻസാമ്മ ലോകത്തിന് നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു.

ദൈവകേന്ദ്രീകൃത ജീവിതത്തിനായി ദൈവവചനം വായിക്കുകയും ദേവാലയത്തിൽ നിന്ന് ലഭിക്കുന്ന ദൈവിക പ്രകാശം സ്വീകരിക്കുകയും ചെയ്യേണ്ടത് അനിവാര്യമാണെന്ന് അദ്ദേഹം ഓർമിപ്പിച്ചു. എല്ലാ കാര്യങ്ങളും ദൈവത്തിന് സമർപ്പിച്ച് “കർത്താവേ, അങ്ങ് എന്നെ നിയന്ത്രിക്കണമേ, അങ്ങ് മഹത്വപ്പെടട്ടെ” എന്ന പ്രാർത്ഥന ജീവിതത്തിന്റെ ഭാഗമാക്കാൻ വിശുദ്ധ അൽഫോൻസാമ്മ നമ്മെ പഠിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

പുതുതലമുറയെ ദൈവത്തോട് ചേർത്തുനിർത്തേണ്ടത് ഇന്നത്തെ കാലത്തിന്റെ ആവശ്യമാണ്. ദൈവത്തിന്റെ ശക്തി ജീവിതകാലത്തും മരണശേഷവും വിശുദ്ധ അൽഫോൻസാമ്മയിലൂടെ വെളിപ്പെടുന്നുവെന്നും ആ മാതൃക പിന്തുടരാൻ എല്ലാവരും പരിശ്രമിക്കണമെന്നും മാർ ജേക്കബ് മുരിക്കൻ ആഹ്വാനം ചെയ്തു.

📲 Share this News

Latest News

പാലാ ആറ്റിൽ നഷ്ടപ്പെട്ട നാല് ലക്ഷം രൂപ വിലമതിക്കുന്ന സ്വർണമാലയും ലോക്കറ്റും ഒരു മണിക്കൂറിനകം കണ്ടെത്തി; ടീം എമർജൻസിക്ക് അഭിനന്ദനം
പാലാ: ചെത്തിമറ്റം തൃക്കയിൽ ആറാട്ടുകടവിൽ കുളിക്കാൻ ഇറങ്ങിയ രോഹിണി നിവാസിലെ കെ. ഗോപിയുടെ ഭാര്യയുടെ മൂന്നര പവൻ സ്വർണമാലയും അരപ്പവൻ ലോക്കറ്റും ആറ്റിൽ നഷ്ടപ്പെട്ടു.…
ഏറ്റുമാനൂർ കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡ് പരിസരം വികസിപ്പിക്കണം; ജനോപകാരപ്രദമായ പദ്ധതികൾ വേണമെന്ന് യാത്രക്കാരന്റെ ആവശ്യം
ഏറ്റുമാനൂർ: ദിവസേന ആയിരക്കണക്കിന് യാത്രക്കാർ എത്തിച്ചേരുന്ന ഏറ്റുമാനൂർ കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡിന്റെ പരിസരപ്രദേശം വികസിപ്പിച്ച് കൂടുതൽ ജനോപകാരപ്രദമാക്കണമെന്ന് ആവശ്യം ശക്തമാകുന്നു. പ്രത്യേകിച്ച് പഴയ കെ.എസ്.ആർ.ടി.സി.…
ഓർമ്മ അന്താരാഷ്ട്രാ പ്രസംഗ മത്സരം നാലാം സീസൺ പ്രചാരണ പരിപാടിക്ക് മുഖ്യമന്ത്രി വി ഡി സതീശൻ തുടക്കം കുറിച്ചു
പാലാ: ഓർമ്മ ഇന്റർനാഷണൽ ടാലന്റ് പ്രമോഷൻ ഫോറത്തിൻ്റെ നേതൃത്വത്തിൽ ആഗസ്റ്റ് 15 ന് ആരംഭിച്ച് ഒരു വർഷം നീണ്ടു നിൽക്കുന്ന 10 ലക്ഷം രൂപ…
പാലാ സെന്റ് ജോസഫ്സ് എൻജിനീയറിങ് കോളേജിൽ പുതിയ എംബിഎ ബാച്ചിന് തുടക്കമായി
പാലാ: പാലാ സെന്റ് ജോസഫ്സ് കോളേജ് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജിയിലെ (ഓട്ടോണമസ്) ഡിപ്പാർട്ട്മെന്റ് ഓഫ് മാനേജ്മെന്റ് സ്റ്റഡീസിന്റെ 2026-2028 എംബിഎ ബാച്ചിന് ആവേശകരമായ…
രാമപുരം ഗവൺമെന്റ് ആയുർവേദ ഡിസ്പെൻസറി ദേശീയ നിലവാരത്തിലേക്ക്
രാമപുരം ഗവൺമെന്റ് ആയുർവേദ ഡിസ്പെൻസറി ദേശീയ നിലവാരത്തിലേക്ക് ഉയർത്തുന്നതിന്റെ ഭാഗമായി നാഷണൽ അക്രഡിറ്റേഷൻ ബോർഡ് ഫോർ ഹോസ്പിറ്റൽസ് ആൻഡ് ഹെൽത്ത് കെയർ പ്രൊവൈഡേഴ്സ് (NABH)…
E20 പെട്രോൾ വിഷയത്തിൽ കേന്ദ്ര സർക്കാർ അടിയന്തര പുനഃപരിശോധന നടത്തണം: ജോസ് കെ. മാണി
ന്യൂഡൽഹി: E20 പെട്രോൾ നടപ്പാക്കുന്ന വിഷയത്തിൽ കേന്ദ്ര സർക്കാർ അടിയന്തരമായി പുനഃപരിശോധന നടത്തണമെന്ന് രാജ്യസഭാ എംപിയും കേരള കോൺഗ്രസ് (എം) ചെയർമാനുമായ ജോസ് കെ.…
വലിയ ലക്ഷ്യങ്ങൾ നേടാൻ ചില സഹനങ്ങൾ അനിവാര്യമാണ് : മാർ തോമസ് തറയിൽ
പാലാ: സഹനം ഭീരുത്വത്തിന്റെ അല്ല, ധീരതയുടെ അടയാളമാണെന്നും വലിയ ലക്ഷ്യങ്ങൾ നേടുവാൻ ചില സഹനങ്ങൾ അനിവാര്യം ആണെന്നും ആർച്ച് ബിഷപ്പ് മാർ തോമസ് തറയിൽ.…
കലയുടെ വ്യത്യസ്ത അനുഭവവുമായി ഇഗ്നൈറ്റ് 2K26 പാലാ സെൻ്റ് മേരീസ് എൽ.പി സ്കൂളിൽ
പാലാ: സബ്ജില്ലാ കലോത്സവ മോഡലിൽ പാലാ സെൻ്റ് മേരീസ് എൽ.പി.സ്കൂളിൽ ഇഗ്നൈറ്റ് 2K26 എന്ന പേരിൽ സ്കൂൾ കലോത്സവം സംഘടിപ്പിക്കുന്നു.20 26 ജൂലൈ 29…
രാമപുരത്ത് നിന്നും കാൽനടയായി ഭരണങ്ങാനത്തേക്ക് തീർഥാടന പദയാത്ര സംഘടിപിക്കപ്പെട്ടു
രാമപുരം: എസ് എം വൈ എം രാമപുരം യൂണിറ്റിൻ്റെ നേതൃത്വത്തിൽ വി.അൽഫോൻസാമ്മയുടെ തിരുനാളിനോട് അനുബന്ധിച്ച് രാമപുരത്ത് നിന്നും കാൽനടയായി ഭരണങ്ങാനത്തേക്ക് തീർഥാടന പദയാത്ര സംഘടിപിക്കപ്പെട്ടു.…
പാലായിൽ വയോധികനെ അവശ നിലയിൽ കണ്ടെത്തി
കുറിച്ചിത്താനം സ്വദേശി മോഹനൻ എന്ന വയോധികനെ തീർത്തും അവശനിലയിൽ പാലാ ന്യൂ ബസാർ റോഡിലെ ഒരു വ്യാപാര സ്ഥാപനത്തിന് മുന്നിൽ കണ്ടെത്തി. വിവരം ലഭിച്ചതിനെ…