കനത്ത മഴ: തീക്കോയിയിലും പൂഞ്ഞാറിലും ഉരുൾപൊട്ടൽ; അമ്മയും മകനും മരിച്ചു, നിരവധി വീടുകൾ തകർന്നു
പാലാ: കോട്ടയം ജില്ലയിലെ തീക്കോയി, പൂഞ്ഞാർ മേഖലകളിൽ കനത്ത മഴയെ തുടർന്ന് ഉണ്ടായ ഉരുൾപൊട്ടലിലും മണ്ണിടിച്ചിലിലും രണ്ട് പേർ മരിച്ചു. നിരവധി വീടുകൾ തകർന്നതോടൊപ്പം റോഡുകൾക്കും വ്യാപക നാശനഷ്ടമുണ്ടായി. വിവിധ പ്രദേശങ്ങളിൽ രക്ഷാപ്രവർത്തനവും റോഡ് പുനഃസ്ഥാപന ജോലികളും പുരോഗമിക്കുകയാണ്. തീക്കോയി പഞ്ചായത്തിലെ മുപ്പതേക്കർ പ്രദേശത്ത് ഉണ്ടായ ഉരുൾപൊട്ടലിൽ മുപ്പതേക്കർ റോഡ് തകർന്നു. റോഡ് ഗതാഗതയോഗ്യമാക്കുന്നതിനായി കല്ലും മണ്ണും നീക്കം ചെയ്യുന്ന ജോലികൾ പുരോഗമിക്കുകയാണ്. ഉരുൾപൊട്ടലിൽ ജോണി മുകാലയിൽ, രാധ കലവനാക്കുന്നേൽ, ജോസ് മുകാലയിൽ, ദിവാകരൻ നെടുമല എന്നിവരുടെ…
