Ramapuram

Latest news and updates from Ramapuram.

  • |

    രാമപുരം കോളേജിൽ സംഗീതം ആലപിച്ച് ചീഫ് വിപ്പ്; കൈയടിച്ച് വിദ്യാർഥികൾ

    രാമപുരം: മാർ അഗസ്തീനോസ് കോളേജിൽ സംഘടിപ്പിച്ച ദേശീയ സെമിനാറിനിടെ വേറിട്ട അനുഭവമായി കേരള ഗവൺമെന്റ് ചീഫ് വിപ്പ് അപു ജോൺ ജോസഫിന്റെ ഗാനാലാപനം. സെമിനാറിൽ മുഖ്യാതിഥിയായി പങ്കെടുത്ത അദ്ദേഹം പരിപാടിക്കിടെ പ്രശസ്ത ഹിന്ദി ഗാനം ‘പെഹലാ നഷാ, പെഹലാ ഖുമാർ’ ആലപിച്ചു. ഔദ്യോഗിക പരിപാടികൾക്കിടയിൽ ചീഫ് വിപ്പ് ഗാനം ആലപിച്ചത് വിദ്യാർഥികൾക്ക് വേറിട്ട അനുഭവമായി. ഗാനം ആലപിക്കുന്നതിനിടെ സദസ്സിൽ നിന്ന് വിദ്യാർഥികളടക്കമുള്ളവരുടെ കൈയടിയും ആവേശകരമായ പ്രതികരണവും ഉയർന്നു. പിതാവ് പി. ജെ. ജോസഫിന്റെ സംഗീതാഭിരുചിയുടെ പാത പിന്തുടർന്ന്…

  • |

    മാനേജ്മെൻറ് അസോസിയേഷൻ ( FLASH 2K 26) ഉദ്ഘാടനം ചെയ്തു

    രാമപുരം: മാർ ആഗസ്തിനോസ് കോളേജ് മാനേജ്മെന്റ് അസോസിയേഷൻ 2026–27 അധ്യയന വർഷത്തെ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നടത്തി. കോളേജ് മാനേജർ റവ. ഫാ. ബെർക്കുമൻസ് കുന്നുംപുറം അധ്യക്ഷത വഹിച്ചു. മൂവാറ്റുപുഴ നഗരസഭാ ചെയർപേഴ്സണും സംരംഭകയും നാഷണൽ ട്രെയിനറുമായ ജോയിസ് മേരി ആന്റണി ഉദ്ഘാടനം നിർവഹിച്ചു. തുടർന്ന് “വെല്ലുവിളികളെ അവസരങ്ങളാക്കി മാറ്റുക” എന്ന വിഷയത്തെ ആസ്പദമാക്കി അവർ വിദ്യാർഥികൾക്കായി ബോധവൽക്കരണ ക്ലാസ് നയിച്ചു. മാറുന്ന സാഹചര്യങ്ങളിൽ ആത്മവിശ്വാസത്തോടെയും നൂതന ചിന്താഗതിയോടെയും മുന്നേറേണ്ടതിന്റെ പ്രാധാന്യം അവർ വിദ്യാർഥികളോട് പങ്കുവെച്ചു. ചടങ്ങിൽ പ്രിൻസിപ്പൽ…