നേരിന്റെ പാതയിൽ പാലാ മീഡിയാ അക്കാദമി; ഓണാഘോഷം സംഘടിപ്പിച്ചു
പാലാ: മാധ്യമ പ്രവർത്തനത്തിൽ സത്യസന്ധതയ്ക്കും നേരിനും പുതിയ മാനങ്ങൾ നൽകിയാണ് പാലാ മീഡിയാ അക്കാദമി മുന്നോട്ട് പോകുന്നതെന്ന് പാലാ നഗരസഭാധ്യക്ഷ മായാ രാഹുൽ പറഞ്ഞു. പാലാ മീഡിയാ അക്കാദമിയുടെ ഓണാഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ. മാധ്യമ രംഗത്ത് അനഭിലഷണീയമായ പ്രവർത്തനങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ, അതിൽനിന്ന് വ്യത്യസ്തമായി നേരിന്റെ മാർഗം സ്വീകരിക്കുന്ന മീഡിയാ അക്കാദമി അംഗങ്ങളുടെ പ്രവർത്തനം പൊതുപ്രവർത്തകർക്കും സമൂഹത്തിനും ഗുണകരമാണെന്ന് മായാ രാഹുൽ ചൂണ്ടിക്കാട്ടി. പാലായിൽ രജിസ്ട്രേഷനുള്ള കൃത്യമായ കണക്കുകൾ സൂക്ഷിക്കുന്ന ഏക പത്രപ്രവർത്തക…
