പഴം, പച്ചക്കറി സംസ്കരണം: പരിശീലനം നടത്തി
പാലാ: പഴവർഗ്ഗങ്ങളുടെയും പച്ചക്കറിയുൽപ്പന്നങ്ങളുടെയും നൂതന സംസ്കരണ മൂല്യവർദ്ധന വിദ്യകൾ പരിചയപ്പെടുത്തുന്ന ദ്വദിന സംരംഭകത്വ പരിശീലനം പൂർത്തിയായി. കുമരകം കൃഷി വിജ്ഞാന കേന്ദ്രത്തിൽ വെച്ച് പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി സംഘടിപ്പിച്ച പരിശീലന പരിപാടിയിൽ ഫാത്തിമാപുരം,അയർക്കുന്നം എന്നിവിടങ്ങളിലെ കർഷക ഉൽപ്പാദക കമ്പനിയുടെ ഓഹരിയുടമകളാണ് പങ്കെടുത്തത്. കൃഷി വിജ്ഞാന കേന്ദ്രം മേധാവിയായ പ്രോഗ്രാം കോർഡിനേറ്റർ ഡോ.ജി ജയലക്ഷ്മി, അസിസ്റ്റന്റ് പ്രൊഫസർ എലിസബത്ത് ജോസ് , ടെക്നിക്കൽ അസിസ്റ്റന്റ് മോനിഷ കെ എന്നിവർ ക്ലാസ്സ് നയിച്ചു. പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റിയുടെ…

