ആലുപിലാവ് –വെള്ളാനി PMGSY റോഡിൽ മണ്ണും കല്ലും ഇടിഞ്ഞുവീണ് ഗതാഗതം തടസ്സപ്പെട്ടു; അധികൃതരുടെ അനാസ്ഥയെന്ന് പരാതി
തലനാട്: ആലുപിലാവ് –വെള്ളാനി PMGSY റോഡിലെ പുന്നശ്ശേരി ഭാഗത്ത് വൻതോതിൽ മണ്ണും കല്ലും ഇടിഞ്ഞുവീണ് ഗതാഗതം തടസ്സപ്പെട്ടതായി പരാതി. റോഡിൽ കുന്നുകൂടിക്കിടക്കുന്ന മണ്ണും പാറക്കല്ലുകളും കാരണം ഇതുവഴിയുള്ള വാഹനഗതാഗതം ദുഷ്കരമായിരിക്കുകയാണ്. കാൽനടയാത്ര പോലും അപകടഭീഷണി നിറഞ്ഞ സാഹചര്യമാണ് നിലവിലുള്ളത്. ദിവസേന ജോലിക്ക് പോകുന്ന സ്ത്രീകൾ, വിദ്യാർത്ഥികൾ, രോഗികൾ ഉൾപ്പെടെയുള്ള യാത്രക്കാരാണ് ഏറ്റവും കൂടുതൽ ദുരിതമനുഭവിക്കുന്നതെന്ന് പ്രദേശവാസികൾ പറയുന്നു. മഴ തുടരുന്ന സാഹചര്യത്തിൽ കൂടുതൽ മണ്ണിടിച്ചിലുണ്ടാകാനുള്ള സാധ്യതയും നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. റോഡിലെ തടസ്സം അടിയന്തരമായി നീക്കി ഗതാഗതം പുനഃസ്ഥാപിക്കണമെന്ന്…


