പാലാ നഗരസഭയിൽ അവിശ്വാസ പ്രമേയം പാസായി; യു.ഡി.എഫ് ഭരണം നഷ്ടപ്പെട്ടു
പാലാ: പാലാ നഗരസഭയിൽ എൽ.ഡി.എഫ് അവതരിപ്പിച്ച അവിശ്വാസ പ്രമേയം ചൊവ്വാഴ്ച പാസായി. ഇതോടെ യു.ഡി.എഫ് ഭരണത്തിന് വിരാമമായി. കോൺഗ്രസ് കൗൺസിലർമാർ ഉൾപ്പെടെ 17 അംഗങ്ങൾ പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്തതോടെയാണ് ഭരണമാറ്റത്തിന് വഴിയൊരുങ്ങിയത്. വോട്ടെടുപ്പിൽ ആകെ 17 വോട്ടുകളാണ് അവിശ്വാസ പ്രമേയത്തിന് അനുകൂലമായി ലഭിച്ചത്. കോൺഗ്രസിലെ നാല് കൗൺസിലർമാരും വൈസ് ചെയർപേഴ്സൺ മായാ രാഹുലും പ്രമേയത്തെ പിന്തുണച്ചു. അവിശ്വാസ ചർച്ചയിൽ പങ്കെടുത്ത എല്ലാ അംഗങ്ങളും പ്രമേയത്തെ അനുകൂലിച്ച് സംസാരിക്കുകയും പിന്നീട് അനുകൂലമായി വോട്ട് രേഖപ്പെടുത്തുകയും ചെയ്തു. അതേസമയം,…


