വെള്ളികുളം പള്ളിയിൽ വിശുദ്ധ അൽഫോൻസാ മ്മയുടെ തിരുനാളിന് വികാരി ഫാ .സ്കറിയ വേകത്താനം കൊടിയേറ്റ് കർമ്മം നിർവഹിക്കുന്നു
വെള്ളികുളം പള്ളിയിൽ വിശുദ്ധ അൽഫാൻ സാമയുടെ തിരുനാളിന് കൊടിയേറി.വെള്ളികുളം:ഭാരതത്തിലെ പ്രഥമ വിശുദ്ധയായ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളിന് വെള്ളികുളം പള്ളിയിൽ കൊടിയേറി.വികാരി ഫാ. സ്കറിയ വേകത്താനം കൊടിയേറ്റ് കർമ്മം നിർവഹിച്ചു. ഒമ്പതു ദിവസത്തെ തിരുനാൾ നൊവേന കുർബാന ദേവാലയത്തിൽ ആരംഭിച്ചു. ഇരുപത്തിയെട്ടാം തീയതി ചൊവ്വാഴ്ചവരെ എല്ലാ ദിവസവും രാവിലെ6 .30 ന് പാട്ടു കുർബാന,നൊവേന നടത്തപ്പെടും.26 ഞായറാഴ്ച പ്രധാന തിരുനാളായി ആഘോഷിക്കും. രാവിലെ 6 .15 ന് ജപമാല 6. 45 ന് പാട്ടുകുർബാന, സന്ദേശം ,നൊവേന, ലദീ…


