കേരളാ ഗ്രോ ജില്ലാ പ്രീമിയം സ്റ്റോർ കോട്ടയത്ത് പ്രവർത്തനം ആരംഭിച്ചു
കോട്ടയം: കർഷക കൂട്ടായ്മകളും സംരംഭകരും ഉണ്ടാക്കുന്ന ഗുണമേന്മയുള്ള കാർഷികവിളകൾ, ഉൽപ്പന്നങ്ങൾ എന്നിവയ്ക്ക് സംസ്ഥാന കൃഷി വകുപ്പ് നൽകുന്ന “കേരള ഗ്രോ” എന്ന ബ്രാന്റ് നെയിമോടു കൂടിയ ഉൽപ്പന്നങ്ങളുടെ വിപണന സംവിധാനം ഒരുക്കുന്നതിൻ്റെ ഭാഗമായി സംസ്ഥാന വ്യാപകമായി ആവിഷ്കരിച്ചിരിക്കുന്ന “കേരളാ ഗ്രോ”സ്റ്റോറിന്റെ ജില്ലാ തല പ്രീമിയം ഔട്ലെറ്റ് കോട്ടയം – ഏറ്റുമാനൂർ റൂട്ടിൽ എസ്. എച്ച് മൗണ്ടിൽ പ്രവർത്തനം ആരംഭിച്ചു. നബാർഡിന്റെ അംഗീകാരത്തോടെ പാലാ രൂപതാ സോഷ്യൽ വെൽഫെയർ സൊസൈറ്റി പ്രൊമോട്ട് ചെയ്യുന്ന കാഞ്ഞിരമറ്റം അഗ്രോ പ്രൊഡ്യൂസർ കമ്പനിക്ക്…
