മരിയസദനത്തിൽ സ്വാതന്ത്ര്യദിനവും മാതാവിന്റെ സ്വർഗ്ഗാരോപണ തിരുനാളും ആചരിച്ചു
മരിയസദനത്തിലെ അന്തേവാസികളോടൊപ്പം ഇന്ത്യയുടെ 80-ാം സ്വാതന്ത്ര്യദിനവും പരിശുദ്ധ കന്യകാമറിയത്തിന്റെ സ്വർഗ്ഗാരോപണ തിരുനാളും സംയുക്തമായി ആചരിച്ചു. മരിയസദനത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ സ്വാതന്ത്ര്യത്തിന്റെ മഹത്വവും പരിശുദ്ധ മാതാവിന്റെ ജീവിതസന്ദേശവും അനുസ്മരിച്ചു. ചടങ്ങിൽ ശ്രീ. ജോസ് കെ. മാണി എം.പി. ദേശീയപതാക ഉയർത്തുകയും പരിശുദ്ധ മാതാവിന് പുഷ്പാർച്ചന നടത്തുകയും ചെയ്തു. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി ത്യാഗം ചെയ്ത ധീരദേശാഭിമാനികളെ നന്ദിയോടെ അനുസ്മരിക്കുകയും അവരുടെ ത്യാഗങ്ങളാണ് ഇന്ന് നാം അനുഭവിക്കുന്ന സ്വാതന്ത്ര്യത്തിന്റെ അടിത്തറയെന്നും ചടങ്ങിൽ ഓർമ്മിപ്പിച്ചു. സ്വാതന്ത്ര്യം എന്നത് അടിമത്തത്തിൽ നിന്നുള്ള മോചനം മാത്രമല്ലെന്നും…
