വലിയ ലക്ഷ്യങ്ങൾ നേടാൻ ചില സഹനങ്ങൾ അനിവാര്യമാണ് : മാർ തോമസ് തറയിൽ
പാലാ: സഹനം ഭീരുത്വത്തിന്റെ അല്ല, ധീരതയുടെ അടയാളമാണെന്നും വലിയ ലക്ഷ്യങ്ങൾ നേടുവാൻ ചില സഹനങ്ങൾ അനിവാര്യം ആണെന്നും ആർച്ച് ബിഷപ്പ് മാർ തോമസ് തറയിൽ. പാലാ അൽഫോൻസാ കോളേജിലെ അൽഫോൻസാ ദിനാഘോഷങ്ങൾ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സമ്മേളത്തിന് കോളേജ് മാനേജർ മോൺ. ഡോ. ജോസഫ് കണിയോടിക്കൽ അദ്ധ്യക്ഷ പദം വഹിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ. സിസ്റ്റർ മിനിമോൾ മാത്യു ചടങ്ങിലേക്ക് ഏവരേയും സ്വാഗതം ചെയ്തു. ജീസസ് യൂത്ത്, സി എസ് എം സംഘടനകളുടെ ഉദ്ഘാടനവും തദവസരത്തിൽ…
