കുറിച്ചി സർക്കാർ ഹോമിയോ ആശുപത്രിയിൽ ഡേ വാച്ചർ കം അറ്റൻഡന്റ് ഒഴിവ്; അഭിമുഖം ഓഗസ്റ്റ് 14ന്
കോട്ടയം: കുറിച്ചി സർക്കാർ ഹോമിയോ ആശുപത്രിയിൽ ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി മുഖാന്തിരം ദിവസവേതന അടിസ്ഥാനത്തിൽ ഡേ വാച്ചർ കം അറ്റൻഡന്റ് തസ്തികയിലേക്ക് നിയമനം നടത്തുന്നു. അഭിമുഖം ഓഗസ്റ്റ് 14-ന് (വെള്ളിയാഴ്ച) രാവിലെ 10.30-ന് ആശുപത്രിയിൽ നടക്കും. എസ്.എസ്.എൽ.സി യോഗ്യതയുള്ള 21 മുതൽ 55 വയസ് വരെ പ്രായമുള്ള പുരുഷൻമാർക്ക് അഭിമുഖത്തിൽ പങ്കെടുക്കാം. കുറിച്ചി ഗ്രാമപഞ്ചായത്ത് നിവാസികൾക്ക് മുൻഗണന ലഭിക്കും. താൽപര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം നിശ്ചിത സമയത്ത് ആശുപത്രിയിൽ നേരിട്ട് ഹാജരാകണം. കൂടുതൽ…
