ഇലഞ്ഞിയിലെ വിസാറ്റിൽ മുത്തൂറ്റ് ഫിനാൻസിന്റെ പ്ലേസ്മെന്റ് ഡ്രൈവ്; 269 ഉദ്യോഗാർഥികൾ രജിസ്റ്റർ ചെയ്തു
(916)
1 Gram
(916)
8 Gram
1 Gram
ഇലഞ്ഞി: വിസാറ്റ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസും മുത്തൂറ്റ് ഫിനാൻസ് കമ്പനിയും സംയുക്തമായി പ്ലേസ്മെന്റ് ഡ്രൈവ് സംഘടിപ്പിച്ചു. വിവിധ മേഖലകളിൽ നിന്നായി 269 ഉദ്യോഗാർഥികൾ പ്ലേസ്മെന്റിനായി രജിസ്റ്റർ ചെയ്തു.
വിസാറ്റ് ഗ്രൂപ്പ് കോർപ്പറേറ്റ് അഫയേഴ്സ് ആൻഡ് അഡ്മിനിസ്ട്രേഷൻ വിഭാഗം മേധാവി ജോഷി എം. വർഗീസ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
വിസാറ്റ് ഗ്രൂപ്പ് ഓപ്പറേഷൻ മാനേജർ ഫാ. മോഹൻ ജോസഫ്, വിസാറ്റ് എഞ്ചിനീയറിംഗ് കോളേജ് പ്രിൻസിപ്പൽ ഡോ. ബിജു സി. വി., വിസാറ്റ് ആർട്സ് ആൻഡ് സയൻസ് കോളേജ് പ്രിൻസിപ്പൽ ഡോ. ബോസ് ടോം, അസിസ്റ്റന്റ് പ്രൊഫസർ ജോസഫ് വി. ജെ., പി.ആർ.ഒ ഷാജി ആറ്റുപുറം എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
മുത്തൂറ്റ് ഫിനാൻസിനെ പ്രതിനിധീകരിച്ച് റീജിയണൽ ഓഡിറ്റ് മാനേജർ ജോൺ ജെ., ഓഡിറ്റ് ഇൻ-ചാർജ് സനു എ. തോമസ്, ഡെപ്യൂട്ടി മാനേജർമാരായ മനീഷ് കുമാർ എം., ജിബിൻ ബേബി, എക്സിക്യൂട്ടീവ് കണ്ണൻ വി. ബാലചന്ദ്രൻ എന്നിവർ പ്ലേസ്മെന്റ് ഡ്രൈവിന് നേതൃത്വം നൽകി.
269 ഉദ്യോഗാർഥികൾ രജിസ്റ്റർ ചെയ്ത പ്ലേസ്മെന്റ് ഡ്രൈവ് വിദ്യാർഥികൾക്കും തൊഴിൽ അന്വേഷകർക്കും മികച്ച തൊഴിൽ അവസരങ്ങൾ ഒരുക്കുന്നതിനുള്ള വേദിയായി.
Latest News










