പാലാ നഗരസഭ ചെയർപേഴ്സൺ തിരഞ്ഞെടുപ്പ്: ഇന്ന് യു.ഡി.എഫ് വാർത്താസമ്മേളനം
(916)
1 Gram
(916)
8 Gram
1 Gram
പാലാ: പാലാ നഗരസഭ ചെയർപേഴ്സൺ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യു.ഡി.എഫ് ഇന്ന് വാർത്താസമ്മേളനം നടത്തും. ഇന്ന് (ചൊവ്വ) ഉച്ചകഴിഞ്ഞ് 3ന് പാലാ അരുണാപുരം പി.ഡബ്ല്യു.ഡി ഗസ്റ്റ് ഹൗസിലാണ് വാർത്താസമ്മേളനം.
കോട്ടയം ജില്ലാ കോൺഗ്രസ് കമ്മിറ്റി (DCC) പ്രസിഡന്റ് നാട്ടകം സുരേഷാണ് വാർത്താസമ്മേളനം വിളിച്ചിരിക്കുന്നത്. ഫ്രാൻസിസ് ജോർജ് എം.പി ഉൾപ്പെടെയുള്ള ജില്ലയിലെ യു.ഡി.എഫ്, കോൺഗ്രസ് നേതാക്കൾ വാർത്താസമ്മേളനത്തിൽ പങ്കെടുക്കും.
ഡി.സി.സി പ്രസിഡന്റ് നാട്ടകം സുരേഷ് നൽകിയ വിപ്പ് ലംഘിച്ച് പാലാ നഗരസഭ ചെയർപേഴ്സണെതിരായ എൽ.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ പിന്തുണച്ച മുൻ കോൺഗ്രസ് കൗൺസിലർമാർക്കെതിരെ സ്വീകരിച്ച നിയമനടപടികൾ സംബന്ധിച്ച വിശദീകരണവും വാർത്താസമ്മേളനത്തിൽ ഉണ്ടാകും.
വരാനിരിക്കുന്ന പാലാ നഗരസഭ ചെയർപേഴ്സൺ തിരഞ്ഞെടുപ്പിലെ യു.ഡി.എഫ് സ്ഥാനാർഥി പ്രഖ്യാപനവും ഇന്നത്തെ വാർത്താസമ്മേളനത്തിൽ ഉണ്ടാകുമെന്നാണ് അറിയിപ്പ്.
Latest News
