പാലാ നഗരസഭ UDF പാർലമെൻ്ററി പാർട്ടി യോഗം പ്രതിഷേധിച്ചു
(916)
1 Gram
(916)
8 Gram
1 Gram
പാലാ: ജില്ലാ കോൺഗ്രസ് കമ്മിറ്റി (DCC) പ്രസിഡൻ്റും ഏറ്റുമാനൂർ MLAയുമായ നാട്ടകം സുരേഷിനെതിരെ കോൺഗ്രസ് പുറത്താക്കിയ പാലാ നഗരസഭ കൗൺസിലർ ബിജു മാത്യൂസ് നടത്തുന്ന അപകീർത്തികരമായ പ്രസ്ഥാവനയിലും ഭീഷണിയിലും പാലാ നഗരസഭ UDF പാർലമെൻ്ററി പാർട്ടി യോഗം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
വിദ്യാർഥി പ്രസ്ഥാനത്തിലൂടെ, യുവജനപ്രസ്ഥാനത്തിലൂടെ വളർന്ന് വന്ന് കോൺഗ്രസ് നേതൃനിരയിലും നിയമസഭയിലും എത്തിയ നാട്ടകം സുരേഷിനെ ഭീഷണിപ്പെടുത്താനും ഒറ്റപ്പെടുത്താനും വെറും കൗൺസിലറായ ബിജു മാത്യൂസ് ഇനിയും ശ്രമിച്ചാൽ അതിന് ബിജു മറുപിടി പറയേണ്ടി വരും.

CPM ശക്തികേന്ദ്രമായിരുന്ന നാട്ടകത്ത് KSU വിദ്യാർത്ഥിപ്രസ്ഥാനത്തിൽ പ്രവർത്തിച്ചിരുന്നപ്പോൾ തന്നെ ചങ്കൂറ്റത്തോടെ മുന്നിൽ നിന്ന് പ്രവർത്ഥിച്ച് മികച്ച സംഘടാപാടവം തെളിയിച്ച് പഞ്ചായത്ത് ഭരണം പിടിച്ചെടുത്ത പ്രവർത്തന പാരമ്പര്യം ഉള്ള നാട്ടകം സുരേഷിനെ അപമാനിച്ചാൽ UDF കാഴ്ചക്കാരായി നോക്കി നിൽക്കില്ല.
ഇപ്പോഴത്തെ ജല്പനങ്ങളെ അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുന്നതായും ഇത് ആവർത്തിക്കാൻ ഒരു രീതിയിലും അനുവദിക്കില്ലെന്നും യോഗം മുന്നറിയിപ്പ് നൽകി.
UDF പാർലമെൻ്ററി പാർട്ടി ലീഡർ സെബാസ്റ്റ്യൻ ജെ പനക്കലിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗം കോൺഗ്രസ് പാലാ ബ്ലോക്ക് പ്രസിഡൻ്റ് എൻ സുരേഷ് ഉദ്ഘാടനം ചെയ്തു. കേരള കോൺഗ്രസ് പാലാ മണ്ഡലം പ്രസിഡൻ്റ് ജോഷി വട്ടക്കുന്നേൽ, കെഡിപി പ്രതിനിധി ജിമ്മി ജോസഫ്, നഗരസഭ UDF കൗൺസിലേഴ്സ് എന്നിവർ യോഗത്തിൽ പ്രസംഗിച്ചു.
Latest News
